തിരയുക

Vatican News
വില്‍സണ്‍ മലയാറ്റൂര്‍ വില്‍സണ്‍ മലയാറ്റൂര്‍  

വില്‍സണ്‍ മലയാറ്റൂരിന്‍റെ ആത്മീയരാഗങ്ങള്‍

വില്‍സന്‍ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന അപ്രക്കുടിയില്‍ വില്‍സന്‍റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാം ഇന്നത്തെ മഞ്ജരിയില്‍. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വില്‍സന്‍ മലയാറ്റൂരിന്‍റെ ഗാനങ്ങള്‍


സംഗീതവഴികളില്‍ ഒരു വെബ്-ഡിസൈനര്‍
കാലടി  ശ്രീ  ശങ്കരാചാര്യ കോളെജിലെ പഠനം പൂര്‍ത്തിയാക്കിയ വില്‍സണ്‍ വെബ്-ഡിസൈനിങ്ങില്‍ പ്രാഗത്ഭ്യം നേടി. കലയും സംഗീതവും ഹൃദയത്തിലേറ്റിയും ജന്മസിദ്ധമായ കഴിവുകള്‍ കോര്‍ത്തിണക്കിയും അദ്ദേഹം ഭക്തിഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയുംചെയ്യുന്നു. 
30 ആല്‍ബങ്ങളില്‍ വില്‍സന്‍ ഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയും ചെയ്തിട്ടുണ്ട്. ഗാനങ്ങളുടെ നിര്‍മ്മാണവും ചിത്രീകരണവും അദ്ദേഹത്തിന്‍റെ മറ്റൊരു അഭിനിവേശമാണ്. 

ആധുനിക മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിന് നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും മൂല്യങ്ങള്‍ പങ്കുവയ്ക്കാം എന്ന ആത്മീയലക്ഷ്യം ഹൃദയത്തിലേറ്റിയാണ് തന്‍റെ ലാളിത്യമാര്‍ന്ന കലാസമര്‍പ്പണം വില്‍സന്‍ തുടരുന്നത്.

ഗാനങ്ങള്‍
a) മലയാറ്റൂര്‍ മാമല ഇന്നൊരു...
ആദ്യ ഗാനം കെസ്റ്ററും സംഘവും ആലപിച്ചതാണ്. രചന വില്‍സന്‍ മലയാറ്റൂര്‍, സംഗീതം പീറ്റര്‍ ചേരാനല്ലൂര്‍.

b) നന്മനിറഞ്ഞ മറിയമേ...
സഭയുടെ പരമ്പരാഗത പ്രാര്‍ത്ഥനയ്ക്ക് ഇണംനല്കിയത് വില്‍സന്‍ മലയാറ്റൂരാണ്. ആലാപനം എലിസബത്ത് രാജുവും സംഘവും.

c) യാഗപീഠമിതാ ജനമേ...
മഞ്ജരിയിലെ അവസാനത്തെ ഗാനം ആലപിച്ചത് കെസ്റ്ററാണ്.
രചന വില്‍സന്‍ മലയാറ്റൂര്‍., സംഗീതം ജോണി തുണ്ടത്തില്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. വില്‍സന്‍ മലയാറ്റൂരിന്‍റെ ഭക്തിഗാനങ്ങള്‍.
 

30 October 2020, 14:09