തിരയുക

ഫാദര്‍ ആന്‍റോ കണ്ണമ്പുഴ വി. സി. - വചനപ്രഭാഷകനും ഗാനരചയിതാവും ഫാദര്‍ ആന്‍റോ കണ്ണമ്പുഴ വി. സി. - വചനപ്രഭാഷകനും ഗാനരചയിതാവും 

ധ്യാനവീചിയില്‍ വിരിഞ്ഞ ആന്‍റോച്ചന്‍റെ ഗാനസുമങ്ങള്‍

വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാദര്‍ ആന്‍റോ കണ്ണമ്പുഴയുടെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാം ഇന്നത്തെ മഞ്ജരിയില്‍. ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഫാദര്‍ ആന്‍റോ കണ്ണമ്പുഴയുടെ ഭക്തിഗാനങ്ങള്‍


1. ധ്യാന മുഹൂര്‍ത്തങ്ങളിലെ ഗാനസ്രോതസ്സ്
കേരളത്തിലെ വിന്‍സെന്‍ഷ്യന്‍ സഭയുടെ പ്രത്യേക സേവനമായ പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങളില്‍ പ്രസംഗിച്ചും,  മുരിങ്ങൂര്‍ ഡിവൈന്‍, പച്ചാളം ബദ്സൈദ, പോട്ട ആശ്രമം, കോയമ്പത്തൂര്‍ ഡിവൈന്‍ എന്നിവിടങ്ങളില്‍ ധ്യാനിപ്പിച്ചും അവയുടെ ഉത്തരവാദിത്ത്വംവഹിച്ചും അജപാലന ശുശ്രൂഷയില്‍ കേരളത്തില്‍ ഏറെ അറിയപ്പെട്ട വചനപ്രഭാഷകനാണ് ഫാദര്‍ ആന്‍റോ കണ്ണമ്പുഴ.  ധ്യാനത്തിന്‍റെ വിവിധ മുഹൂര്‍ത്തങ്ങളില്‍, പ്രത്യേകിച്ച് ആന്‍റോച്ചന്‍റെ സവിശേഷമായ  “കരുണയുടെ ശുശ്രൂഷ”യിലൂടെ ലഭിക്കുന്ന ഉള്‍ക്കാഴ്ചകളാണ് ഗാനങ്ങളായി രൂപംകൊണ്ടതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അച്ചന്‍റെ പ്രഭാഷണങ്ങളും കാരുണ്യശുശ്രൂഷയും ഗുഡ്നസ് ടി.വി. (Goodness TV), ഡിവൈന്‍ വിഷന്‍ (Divine Vision), അവയുടെ യൂ-ട്യൂബ് ചാനല്‍ എന്നിവയിലൂടെ ലഭ്യമാണ്.  കോയമ്പത്തൂര്‍ ഡിവൈന്‍ കേന്ദ്രത്തില്‍ ഇപ്പോള്‍ സേവനംചെയ്യുന്ന ആന്‍റോച്ചന്‍ അങ്കമാലി മേരിമാതാ പ്രോവിന്‍സ് അംഗമാണ്.

2. ഗാനങ്ങള്‍
a) യേശുവേ നീ എത്ര നല്ലവന്‍...  
മഞ്ജരിയിലെ ആദ്യഗാനം ആലപിച്ചത് മധുബാലകൃഷ്ണനാണ്.
രചന ഫാദര്‍ ആന്‍റോ കണ്ണമ്പുഴ വി. സി., സംഗീതം ലിജോ ജോസ്.

b) അര്‍പ്പണവഴിയില്‍ നിറദീപം...
അടുത്തഗാനം അമൃതസുരേഷ് ആലപിച്ചതാണ്, ഈണംപകര്‍ന്നത് ലിജോ ജോസ്. രചന ഫാദര്‍ ആന്‍റോ കണ്ണമ്പുഴ.

c) എല്ലാം കാണുന്ന കണ്ണുകള്‍... 
മഞ്ജരിയിലെ അവസാനഗാനം കെസ്റ്റര്‍ ആലപിച്ചതാണ്. രചന ഫാദര്‍ ആന്‍റോ കണ്ണമ്പുഴ വി.സി., സംഗീതം ജേക്കബ് കൊരട്ടി.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. വിന്‍സെന്‍ഷ്യന്‍ സഭാംഗം ഫാദര്‍ ആന്‍റോ കണ്ണമ്പുഴയുടെ ഭക്തിഗാനങ്ങള്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 October 2020, 14:55