ഭക്തിയുടെ മന്ദ്രസ്ഥായിയില്‍ സിബിച്ചന്‍ ഇരിട്ടിയുടെ ഗാനങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. കര്‍ണ്ണാടക സംഗീതവഴികളില്‍ തുടക്കം
തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത അക്കാഡമിയില്‍നിന്നും ‘ഗാനഭൂഷണ്‍’ പാസ്സായ കണ്ണൂര്‍ വാണിയപ്പാറ കുളങ്ങരമുറിയില്‍ സിബിച്ചന്‍ ജോസഫ് ധ്യാനകേന്ദ്രങ്ങളിലെ ഗാനശുശ്രൂഷയിലാണ് തന്‍റെ സംഗീതസപര്യയ്ക്ക് തുടക്കമിട്ടത്. സ്തുതിപ്പിലും ആരാധനാമുഹൂര്‍ത്തങ്ങളിലും മുഴുകിയ രണ്ടുപതിറ്റാണ്ടു കാലയളവില്‍ ഭക്തിഗാനങ്ങളുടെ 25-ല്‍ അധികം ആല്‍ബങ്ങള്‍ക്ക് ഈണംപകരുവാന്‍ അവസരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിലെ “ശാലോം,” “ഗുഡ്നെസ്” പോലുള്ള ടി.വി. ചാനലുകളുടെ സംഗീതസംവിധായകനായും പ്രോഗ്രാം ഡയറക്ടറായും പ്രവര്‍ത്തിച്ചു.
2. സകുടുംബം ഇരിട്ടിയിലെ “മന്ദ്ര”യില്‍
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍ ഇപ്പോള്‍ സകുടുംബം പാര്‍ക്കുന്ന സിബിച്ചന്‍, അവിടെ “മന്ദ്ര” (mantra) എന്ന തന്‍റെ സൗണ്ട് സ്റ്റുഡിയോയില്‍ മുഴുകിയാണ് ജീവിക്കുന്നത്. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ബൈബിള്‍ കമ്മിഷനുവേണ്ടി വിശുദ്ധഗ്രന്ഥത്തിലെ 150 സങ്കീര്‍ത്തനങ്ങളും ഈണംചെയ്യുവാന്‍ കിട്ടിയ അവസരം സാഫല്യമായി കരുതുന്നു. കെ.സി.ബി.സി. “സര്‍ഗ്ഗശ്രീ” പുരസ്കാരം നല്കി സിബിച്ചനെ ആദരിക്കുകയുണ്ടായി.
3. ഗാനങ്ങള്‍
a) അമ്മ മടിയിലിരുത്തി
ആദ്യ ഗാനം സുജാത ആലപിച്ചതാണ്. രചന ഫാദര്‍ മാത്യു ആശാരിപറമ്പില്‍, സംഗീതം സിബിച്ചന്‍ ഇരിട്ടി.
b) എന്തിന് എന്നോട് ഇത്ര സ്നേഹം...
തിരുഹൃദയ സഭാംഗമായ സിസ്റ്റര്‍ സോഫിയ പോള്‍ രചിച്ച അടുത്തഗാനം സിബിച്ചന്‍ ഈണംപകര്‍ന്നതാണ്. ആലാപനം കെസ്റ്റര്‍
c) നീഹാരമുതിരുമീ...
മഞ്ജരിയിലെ അവസാനത്തെ ഗാനം ആലപിച്ചത് ഹരിഹരനാണ്.
രചന സാനിച്ചന്‍, സംഗീതം സിബിച്ചന്‍ ഇരിട്ടി.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി. സിബിച്ചന്‍ ഇരിട്ടി ഈണംപകര്‍ന്ന ഭക്തിഗാനങ്ങള്‍.