അജപാലന രംഗത്ത് ഉയര്‍ന്ന ഭക്തിയുടെ ഗാനവീചി
- ഫാദര്‍ വില്യം നെല്ലിക്കല്‍
അജപാലകനും സംഗീതജ്ഞനും
അജപാലന ശുശ്രൂഷയുടെ ബദ്ധപ്പാടുകള്‍ക്കിടയിലും സംഗീതം ഹൃദയത്തിലേറ്റി നടക്കുന്ന ഫാദര്‍ റഫി ഗാനങ്ങള്‍ക്ക് ഈണംപകരുക മാത്രമല്ല, രചനയും ഓര്‍ക്കസ്ട്രേഷനും നിര്‍വ്വഹിക്കാറുണ്ട്. കൊച്ചി രൂപതയുടെ മാധ്യമ പ്രവര്‍ത്തനങ്ങളുടെയും, “കൊച്ചിന്‍ ആര്‍ട്ട്സ് അക്കാഡമി”യുടെയും, റേഡിയോ മരിയ പ്രസ്ഥാനത്തിന്‍റെയും ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ റഫി, പള്ളുരുത്തി സെന്‍റ് തോമസ്മൂര്‍ ഇടവകയുടെ സഹവികാരിയുമാണ്.
ഗാനങ്ങള്‍
a) ബലിവേദിയിങ്കല്‍...
റഫിയച്ചന്‍ ഈണംപകര്‍ന്ന മഞ്ജരിയിലെ ആദ്യഗാനം
ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്.
രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്.
b) ആശ്രയം നീയേ...
കെസ്റ്ററും സംഘവും ആലപിച്ച ഗാനം.
രചന കെ. റ്റി. ജോസഫ്
സംഗീതം ഫാദര്‍ റഫി കൂട്ടുങ്കല്‍.
c) തീരാത്ത സ്നേഹത്തിന്‍...
മഞ്ജരിയിലെ അവസാനത്തെ ഗാനം
അഭിലാഷ് ഫ്രെയ്സര്‍ രചിച്ച്
ഫാദര്‍ റഫി ഈണംപകര്‍ന്നതാണ്.
ആലാപനം കെസ്റ്റര്‍.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി :
കൊച്ചി രൂപതാംഗം ഫാദര്‍ റഫികൂട്ടുങ്കലിന്‍റെ ഭക്തിഗാനങ്ങള്‍ .