ആത്മീയതയുടെ നൈസര്‍ഗ്ഗിക സൃഷ്ടികളുമായി ജസ്റ്റിനച്ചന്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. ദൈവശാസ്ത്ര അദ്ധ്യാപകനും സംഗീതജ്ഞനും
ദൈവശാസ്ത്ര അദ്ധ്യാപകനും പ്രഭാഷകനും സംഗീതജ്ഞനുമായ ഫാദര്‍ ജസ്റ്റിന്‍ പനക്കല്‍ കേരളത്തിലെ കര്‍മ്മലീത്ത സഭയുടെ മഞ്ഞുമ്മല്‍ പ്രോവിന്‍സ് അംഗമാണ്. മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയിലെ ദൈവശാസ്ത്ര വിഭാഗത്തില്‍ വൈദിക വിദ്യാര്‍ത്ഥികളുടെ രൂപീകരണത്തിലും അദ്ധ്യാപനത്തിലും അര്‍പ്പിതമായ നീണ്ടജീവിതമാണ് ജസ്റ്റിനച്ചന്‍റെ സംഗീത സൃഷ്ടികള്‍ക്കും തട്ടകമായത്.
2. ജനപ്രീതിയാര്‍ജ്ജിച്ച ഗാനങ്ങളുടെ സ്രഷ്ടാവ്
സാഹിത്യത്തിലും സംഗീതത്തിലും അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ രചിച്ച ഗാനങ്ങള്‍ ഫാദര്‍ ജസ്റ്റിന്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് ഈണംപകര്‍ന്നവയാണ് കേരളസമൂഹത്തില്‍ ഏറെ സ്വീകാര്യമായത്. ഡോ. കെ. ജെ. യേശുദാസുമായുള്ള സുഹൃദ്ബന്ധത്തില്‍ ജസ്റ്റിനച്ചന്‍റെ സുവിശേഷഗാനങ്ങള്‍ ഗന്ധര്‍വ്വനാദത്തില്‍ത്തന്നെ പുറത്തുവന്നപ്പോള്‍ അവ ഏറെ ജനപ്രീതിനേടുകയും ചെയ്തു.
ദൈവശാസ്ത്ര അദ്ധ്യാപനത്തിന്‍റെയും സുവിശേഷപ്രഭാഷണത്തിന്‍റെയും സാത്വികപാത സ്നേഹത്തോടെ ഇന്നും പിന്‍ചെല്ലുന്ന ഈ ആത്മീയാചാര്യന്‍ കൊച്ചിയില്‍ കുമ്പളങ്ങി സ്വദേശിയാണ്.
3. ഗാനങ്ങള്‍
a) മാനസത്തില്‍ മണിവാതില്‍...
ആദ്യ ഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്.
രചന ഫാദര്‍ മാത്യു മൂത്തേടം, പാലാരൂപത, സംഗീതം ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍.
b) പൈതലാം യേശുവേ...
കെ. എസ്. ചിത്ര ആലപിച്ച അടുത്ത ഗാനം
ഫാദര്‍ ജോസഫ് പാറാങ്കുഴി നെയ്യാറ്റിന്‍കര രചിച്ചതാണ്.
സംഗീതം ഫാദര്‍ ജസ്റ്റിന്‍ പനയ്ക്കല്‍.
c) എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍...
മഞ്ജരിയിലെ അവസാനത്തെ ഗാനം
ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്.
രചന ഫാദര്‍ മാത്യു ആശാരിപറമ്പില്‍, തലശ്ശേരി,
സംഗീതം ഫാദര്‍ ജസ്റ്റിന്‍ പനക്കല്‍ ഓ.സി.ഡി.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : ഫാദര്‍ ജസ്റ്റിന്‍ പനക്കല്‍ ഓ.സി.ഡി. ഈണംപകര്‍ന്ന ഭക്തിഗാനങ്ങള്‍.