ഭക്തിയുടെ ലയ വൈവിധ്യവുമായ് റെക്സ് ഐസക്സ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. പതറാത്ത സംഗീതസപര്യ
ഇന്ത്യയുടെ സംഗീതകൂട്ടായ്മയില്‍ വയലിന്‍ വാദകരുടെ ഒന്നാം നിരയില്‍ പ്രിയങ്കരനാണ് എറണാകുളം സ്വദേശി, റെക്സ് ഐസക്സ്. സംഗീതം സര്‍വ്വസ്വമാക്കിയ “ഐസക്സ് കുടുംബ”ത്തിലെ രണ്ടാമനായ റെക്സി നല്ല ഈണങ്ങളുടെയും സ്രഷ്ടാവാണ്. ഒരു വയലിന്‍ അദ്ധ്യാപകനായി തുടക്കമിട്ട തന്‍റെ സംഗീതസപര്യയില്‍ അദ്ദേഹം കേരളത്തിന് ഏറെ പ്രഗത്ഭരായ വയലിനിസ്റ്റുകളെ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വിഖ്യാതരായ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും സകുടുംബം ചെന്നൈയിലാണ് താമസം.
2. മികവുറ്റ സമര്‍പ്പണം
പത്തുവയസ്സിനു താഴെയുള്ള കുരുന്നുപ്രതിഭകളെ ചേര്‍ത്തിണക്കി കേരളത്തില്‍ ആദ്യമായി കുട്ടികളുടെ ഗാനമേള ഒരുക്കിയത് സംഗീതസംവിധാന രംഗത്ത് റെക്സിന്‍റെ മികവും സമര്‍പ്പണവും തെളിയിക്കുന്നതായിരുന്നു. അതില്‍നിന്നും ഉദിച്ചുയര്‍ന്ന താരങ്ങളാണ് സുജാത, പത്മജ, ജെന്‍സി, ജെര്‍സണ്‍ ആന്‍റെണി, ഈലോയ്, ജാക്സണ്‍ തുടങ്ങിയവര്‍.
സപ്തതിയുടെ നിറവിലും റെക്സ് ഐസക്സ് സംഗീതലോകത്ത് സജീവമാണ്, എല്ലാവര്‍ക്കും പ്രിയങ്കരനായ കലാകാരനാണ്.
3. ഗാനങ്ങള്‍
a) എല്ലാം അന്യമായ്...
ആദ്യ ഗാനം ഡോ. കെ. ജെ. യേശുദാസ് ആലപിച്ചതാണ്.
രചന ചിറ്റൂര്‍ ഗോപി, സംഗീതം റെക്സ് ഐസക്സ്.
b) സതതം..
കെ. എസ്. ചിത്ര ആലപിച്ച അടുത്ത ഗാനം
മഹാമകവി ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ. രചിച്ചതാണ്.
സംഗീതം റെക്സ് ഐസക്സ്
c) ഹൃദയശുദ്ധിയുള്ളവര്‍...
മഞ്ജരിയിലെ അവസാനത്തെ ഗാനം
പി. ജയചന്ദ്രന്‍ ആലപിച്ചതാണ്.
രചന ഫാദര്‍ തദേവൂസ് അരവിന്ദത്ത്,
സംഗീതം റെക്സ് ഐസക്സ്.
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : റെക്സ് ഐസക്സിന്‍റെ ഭക്തിഗാനങ്ങള്‍ .