തിരയുക

2020.09.11 SUDHA JOSEF cmc, musicista 2020.09.11 SUDHA JOSEF cmc, musicista 

സംഗീതവഴികളില്‍ ഒരു സന്ന്യാസിനി : സുധ ജോസഫ് സി.എം.സി.

അദ്ധ്യാപികയും കവയിത്രിയുമായ സിസ്റ്റര്‍ സുധ ജോസഫിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി – ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍

സിസ്റ്റര്‍ സുധയുടെ ഭക്തിഗാനങ്ങള്‍


സിസ്റ്റര്‍ സുധയുടെ ധ്യാനഗീതങ്ങള്‍
കേരളത്തില്‍ പിറവിയെടുത്ത സി.എം.സി. സന്ന്യാസിനീ സഭയിലെ എറണാകുളം വിമല പ്രോവിന്‍സ് അംഗമാണ് സിസ്റ്റര്‍ സുധ. പിതാവ് മഹാകവി കോതനല്ലൂര്‍ ജോസഫില്‍നിന്നു ലഭിച്ച ശിക്ഷണത്തിലും സഭ നല്കിയ പ്രോത്സാഹനത്തിലുമാണ് കവിതയുടെയും സംഗീതത്തിന്‍റെയും വഴികളില്‍ സിസ്റ്റര്‍ വളര്‍ന്നത്. അദ്ധ്യാപനത്തിലും സന്ന്യാസത്തിലും ഒതുങ്ങിയ ജീവിതത്തിലെ വ്യത്യസ്ത മുഹൂര്‍ത്തങ്ങളില്‍ ഒരുക്കിയതാണ് സിസ്റ്റര്‍ സുധയുടെ ലളിതമായ വരികളും ഇണങ്ങളും. 

ഗാനങ്ങള്‍
a) മനശാന്തി നുകരാന്‍...

ആദ്യ ഗാനം മഞ്ജു മേനോന്‍ ആലപിച്ചതാണ്.
സിസ്റ്റര്‍ സുധയുടേതാണ് വരികളും ഈണവും.

b) തിബേരിയൂസ് തീരത്ത്...
കെസ്റ്റര്‍ ആലപിച്ച അടുത്ത ഗാനം
രചനയും സംഗീതവും സിസ്റ്റര്‍ സുധ.

c)  നീയൊന്നു തൊട്ടാല്‍ സൗഖ്യമാകും...  
അവസാനത്തെ ഗാനം -സിസ്റ്റര്‍ സുധ രചിച്ച് ചെട്ടപ്പെടുത്തിയതാണ്.
ആലാപനം കെസ്റ്റര്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : സിസ്റ്റര്‍ സുധ സി.എം.സി.യുടെ ഭക്തിഗാനങ്ങള്‍ .
 

11 September 2020, 13:45