തിരയുക

2020.08.14 ULAKAMTHARA MATHEW poeta 2020.08.14 ULAKAMTHARA MATHEW poeta 

ക്രിസ്തുഗാഥയിലെ അഷ്ടഭാഗ്യഗാനവുമായി പ്രഫസര്‍ മാത്യു ഉലകംതറ

കവിയും ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ പ്രഫസര്‍ മാത്യു ഉലകംതറയുടെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി : ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍

പ്രഫസര്‍ ഉലകംതറയുടെ ഭക്തിഗാനങ്ങള്‍


"ക്രിസ്തുഗാഥ"യുടെ കര്‍ത്താവ്
പ്രഫസര്‍  ഉലകംതറയുടെ മൗലിക കൃതിയും മഹാകാവ്യവുമായ ക്രിസ്തുഗാഥയിലെ എല്ലാവരികളും സരളസുന്ദരവും സംഗീത സാന്ദ്രവുമാണ്. ക്രിസ്തുവിന്‍റെ ജീവിതകഥ കാവ്യഭംഗിയോടെ ആഖ്യാനംചെയ്തിട്ടുള്ള ഉലകംതറ സാര്‍ ധാരാളം ക്രിസ്തീയ ഭക്തിഗാനങ്ങളും സമ്മാനിച്ചിട്ടുണ്ട്. നവതി അടുക്കെ, വിശ്രമജീവിതം നയിക്കുന്ന കേരളസഭാതാരം വൈക്കം സ്വദേശിയെങ്കിലും കോട്ടയത്താണ് താമസം. ഈ മഞ്ജരിയിലെ അദ്ദേഹത്തിന്‍റെ മൂന്നുഗാനങ്ങളും ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. 

ഗാനങ്ങള്‍
a) അസതോമാ...
ആദ്യഗാനം ആന്‍റെണി ഐസക്ക്സും ശങ്കര്‍ മഹാദേവും സംഘവും ആലപിച്ചതാണ്.
രചന പ്രഫസര്‍ ഉലകംതറം
സംഗീതം ജെറി അമല്‍ദേവ്

b) അഷ്ടഭാഗ്യങ്ങള്‍....
അടുത്തഗാനം ക്രിസ്തുഗാഥയിലെ 31-Ɔമത്തെ പദമാണ്.
സംഗീതം ജെറി അമല്‍ദേവ്.
ആലാപനം തോമസ്കുട്ടിയും ബിജു നാരായണനും

c) ഉത്ഥാനഗീതം...
മഞ്ജരിയിലെ അവസാനത്തെ ഗാനം
കെസ്റ്ററും ബിജു നാരായണനും ആലപിച്ചതാണ്.
ചിട്ടപ്പെടുത്തിയത് -ജെറി അമല്‍ദേവ്.
രചന പ്രഫസര്‍ മാത്യു ഉലകംതറ

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : പ്രഫസര്‍ മാത്യു ഉലകംതറയുടെ ഭക്തിഗാനങ്ങള്‍ .
 

14 August 2020, 13:11