തിരയുക

2020.08.28 JACOB KORATTY musicista, serenata musicale cristiana di venerdì 2020.08.28 JACOB KORATTY musicista, serenata musicale cristiana di venerdì 

ആത്മീയതയുടെ സ്വരലയമായി ജേക്കബ് കൊരട്ടി

കേരളത്തിന്‍റെ ക്രിസ്തീയ ഭക്തിഗാന രംഗത്ത് “ജേക്കബ് കൊരട്ടി” എന്ന പേരില്‍ പ്രശസ്തനായ വെളിയത്ത് പയ്യപ്പിള്ളി ജേക്കബ് ഈണംപകര്‍ന്ന ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ജേക്കബ് കൊരട്ടിയുടെ ഭക്തിഗാനങ്ങള്‍

ധ്യാനജീവിതം നല്കിയ  സംഗീതസാഫല്യം 
തൃശ്ശൂര്‍ ജില്ലയുടെ തെക്കെ അതിര്‍ത്തിയായ കൊരട്ടിയില്‍ സകുടുംബം പാര്‍ക്കുന്ന ജേക്കബ് വിഖ്യാതമായ കൊരട്ടിമുത്തിയുടെ തീര്‍ത്ഥാടന തിരുനടയില്‍ ദിവ്യബലിയുടെ ഗാനശുശ്രൂഷയില്‍ യുവാവായിരുന്നപ്പോള്‍ മുതല്‍ പാടിയും കീബോര്‍ഡ് വായിച്ചുമാണ് തന്‍റെ സംഗീതയാത്രയ്ക്ക് തുടക്കമിട്ടത്. പിന്നീട് പോട്ട വിന്‍സെന്‍ഷ്യന്‍ ധ്യാനാശ്രമത്തില്‍ ഗാനശുശ്രൂയുടെ നേതൃസ്ഥാനത്ത് നിയമിതനായി. ഇന്നും തുടരുന്ന സംഗീതംസമര്‍പ്പണം അദ്ദേഹത്തിന്‍റെ ജീവതസാഫല്യമായി. ഇതിനിടെ വിവിധ ഭാഷകളില്‍  ചെയ്ത 300-ഓളം  കസെറ്റുകളും ആല്‍ബങ്ങളും ജേക്കബിനെ പ്രശസ്തനാക്കി. ജനന്മസിദ്ധമായ കഴിവും പ്രാര്‍ത്ഥനയുടെ ബലവുമാണ് ലളിതവും ആത്മീയത ഉണര്‍ത്തുന്നതുമായ തന്‍റെ ഈണങ്ങളുടെ സ്രോതസ്സെന്ന് ജേക്കബ് വിശ്വസിക്കുന്നു. 

ഗാനങ്ങള്‍
a) എണ്ണമേറും പാപത്താല്‍...

ജേക്കബ് കൊരട്ടി ഇണംപകര്‍ന്ന ആദ്യഗാനം
ആലപിച്ചത് കെസ്റ്ററാണ്.
രചന ഫാദര്‍ ജോണ്‍ കണിച്ചേരിയില്‍

b) ഓ എന്‍ യേശുവേ...
മിന്‍മിനി ആലപിച്ച അടുത്ത ഗാനം രചിച്ചത്
ഫാദര്‍ വര്‍ഗ്ഗീസ് മൂഞ്ഞേലി.
സംഗീതം ജേക്കബ് കൊരട്ടി.

c) തിരുവേസ്തിയായെന്നില്‍...
മഞ്ജരിയിലെ അവസാനത്തെ ഗാനം ഫാദര്‍ ജോയ് ചെഞ്ചേരിയുടെ രചനയാണ്. 
ജേക്കബ് കൊരട്ടിയുടെ ഈണം.
ആലാപനം കെസ്റ്ററും സംഘവും.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : ജേക്കബ് കൊരട്ടിയുടെ ഭക്തിഗാനങ്ങള്‍ .
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 August 2020, 12:57