തിരയുക

tribal artists of Bhopal tribal artists of Bhopal 

വിവേചിക്കപ്പെടുന്ന ഇന്ത്യയിലെ ഗോത്രസമൂഹങ്ങള്‍

റാഞ്ചിയിലെ മുന്‍മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ടെലിസ്ഫോര്‍ തോപ്പോയുടെ പ്രസ്താവന :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ഗോത്രസമൂഹങ്ങളും തദ്ദേശജനതകളും
ഏറെ സാമ്പത്തിക പ്രതിസന്ധികളുള്ള മഹാമാരിയുടെ കാലഘട്ടത്തില്‍ ഭരണഘടനാപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഭാരതത്തിലെ വിവിധങ്ങളായ ഗോത്രസമൂഹങ്ങള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ടെന്ന് ആഗസ്റ്റ് 9-ന് ആചരിച്ച, തദ്ദേശജനതകളുടെ യുഎന്‍ ദിനത്തോട് അനുബന്ധിച്ച് ദേശീയ തലത്തില്‍ നടത്തിയ ഓണ്‍-ലൈന്‍ സെമിനാറില്‍ റാഞ്ചിയില്‍ വിശ്രമജീവിതം നയിക്കുന്ന കര്‍ദ്ദിനാള്‍ തോപ്പോ അഭിപ്രായപ്പെട്ടു.  ജനസംഖ്യയുടെ 8.6 ശതമാനം, അതായത് ഒരു കോടിയില്‍ അധികംവരുന്ന  700 വിവിധ ഗോത്രസമൂഹങ്ങളില്‍പ്പെട്ടവര്‍ ഭാരതത്തിലുണ്ടെന്ന് കര്‍ദ്ദാനാള്‍ തോപ്പോ ചൂണ്ടിക്കാട്ടി. അരുണാചല്‍, പശ്ചിമബംഗാള്‍, ജാര്‍ക്കന്ധ്, സിക്കിം, മേഖാലയ, ത്രിപുര, മദ്ധ്യപ്രദേശ്, മണിപ്പൂര്‍, മീസോറാം എന്നീ സംസ്ഥാനങ്ങളിലായിട്ടാണ് അധികവും ഗോത്ര സമൂഹങ്ങളും തദ്ദേശവംശജരും വസിക്കുന്നതെനന്നും, കൂടാതെ ഭാരതത്തിന്‍റെ മറ്റു സംസ്ഥാനങ്ങളിലും തദ്ദേശീയ സമൂഹങ്ങള്‍ വസിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

2. തദ്ദേശജനതകളുടെ ഹൃദയവ്യഥകള്‍

ഗോത്രസമൂഹങ്ങളുടെ സാമൂഹിക സമത്വം, ഐക്യം, സാഹോദര്യം എന്നിവ അവഗണിക്കുകയും, ജനായത്ത ഭരണഘടന അനുവദിക്കുന്ന ഭരണഘടാനാപരവും നൈയ്യാമികവും, ആശയവിനിമയപരവും, നിര്‍വ്വാഹകപരവുമായ  അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സമൂഹങ്ങളാണ് ഭാരതത്തിലെ പാവങ്ങളായ ഗോത്രജനതയെന്ന് കര്‍ദ്ദിനാള്‍ ടോപ്പോ പ്രസ്താവിച്ചു. ഇതുമൂലം വിവിധ ജാതിക്കാരായ ഗോത്രസമൂഹങ്ങള്‍ അസ്വസ്ഥതയിലും, നാടിനോടുള്ള വിദ്വേഷത്തിലും, ഭരണസംവിധാനങ്ങളോടുള്ള അവജ്ഞയിലുമാണ് എന്നും കഴിയുന്നതെന്നും കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി. തദ്ദേശജനതകളുടെ യുഎന്‍ ദിനത്തില്‍ വിവിധ ഗോത്രസമൂഹങ്ങളുടെ 1300 നേതാക്കള്‍ മാധ്യമങ്ങളിലൂടെ കണ്ണിചേര്‍ത്ത സംഗമത്തിലാണ് റാഞ്ചിയിലെ ഊത്ത വംശജനായ കര്‍ദ്ദിനാള്‍ തോപ്പോ ഭാരതത്തിലെ ഗോത്രവംശജരുടെ നിജസ്ഥിതി വ്യക്തമാക്കിയത്.

3. ഭാരതത്തില്‍ ഇന്ന്
ഏറെ വ്രണിതാക്കളും വിവേചിക്കപ്പെട്ടവരുമായി കഴിയുന്നത് തദ്ദേശീയരായ ഗോത്ര-ഗിരി വംശജരാണെന്നും, ഭരണഘടന അനുവദിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാതെയും സാമൂഹിക ജീവിതത്തില്‍ ഒരു തലത്തിലും നിലയുറപ്പിക്കാന്‍ സാധിക്കാതെ ക്ലേശിക്കുന്നവരാണ് ഇവരെന്നും ഡല്‍ഹിയിലെ ജെസ്വിറ്റ് സോഷ്യന്‍ ഇന്‍സ്റ്റിട്യൂട്ടിന്‍റെ (Jesuit Social Institute Delhi) ഡയറക്ടര്‍, ഫാദര്‍ വിന്‍സെന്‍റ് ഈക്ക സമ്മേളത്തില്‍ അഭിപ്രായപ്രകടനം നടത്തി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2020, 13:58