തിരയുക

Vatican News
2020.07.24 M. P. GEORGE reverendo  musicista ortodosso indiano 2020.07.24 M. P. GEORGE reverendo musicista ortodosso indiano 

കിഴക്കിന്‍റെ സാന്ദ്രസംഗീതവുമായി ഫാദര്‍ എം. പി. ജോര്‍ജ്ജ്

ജോര്‍ജ്ജച്ചന്‍റെ നാലു പരമ്പരാഗത ക്രിസ്തീയ ഗീതങ്ങളാണ് ഇന്നത്തെ ഗാനമഞ്ജരിയില്‍ - ശബ്ദരേഖയോടെ

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫാദര്‍ എം. പി. ജോര്‍ജ്ജിന്‍റെ ഗാനമഞ്ജരി

അപ്പസ്തോലകാലം മുതല്ക്കേ മലയാളക്കരയില്‍ രൂഢമൂലമായിട്ടുള്ള മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പണ്ഡിതനായ ആരാധനക്രമ സംഗീതജ്ഞന്‍, ഫാദര്‍ എം.പി. ജോര്‍ജ്ജിന്‍റെ ഗാനങ്ങള്‍ . 

1. കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും
സംഗീതജ്ഞാനമുള്ള വൈദികന്‍

കര്‍ണ്ണാടക സംഗീതത്തില്‍ ചെറുപ്പത്തിലെ പ്രാവീണ്യം നേടിയിട്ടുള്ള ഫാദര്‍ ജോര്‍ജ്ജ് സംഗീതക്കച്ചേരികള്‍ നടത്താറുണ്ട്. വൈദികപഠനം പൂര്‍ത്തിയാക്കിയശേഷം ഇംഗ്ലണ്ടിലെ ആല്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും പാശ്ചാത്യസംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. റഷ്യയിലെ ലെനിന്‍ഗ്രാഡിലെ ക്രിസ്ത്യന്‍ മൂസിക്ക് കേന്ദ്രത്തില്‍നിന്നും പൗരസ്ത്യ ആരാധനക്രമ സംഗീതത്തില്‍ ഉന്നതപഠനം നടത്തുകയും, സുറിയാനി ആരാധനക്രമ സംഗീതം എന്ന വിഷയത്തെ അവലംബിച്ച് കോട്ടയത്തെ വിശുദ്ധ എഫ്രേമിന്‍റെ ദൈവശാസ്ത്ര ഗവേഷണകേന്ദ്രത്തില്‍നിന്നും (SEERI) ഡോക്ടര്‍ ബിരുദം നേടുകയുംചെയ്തു.

ജോര്‍ജ്ജച്ചന്‍ മൂവ്വാറ്റുപുഴയില്‍ പാമ്പാക്കുട സ്വദേശിയാണ്.

2. സംഗീതത്തില്‍ മുഴുകിയ ആത്മീയത
ആരാധനക്രമം, സംഗീതം, പൗരസ്ത്യ ദൈവശാസ്ത്രം എന്നീ വിഷയങ്ങളുടെ അറിയപ്പെട്ട അദ്ധ്യാപകനായ ജോര്‍ജ്ജച്ചന്‍ കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രുതി school of Music-ന്‍റെ സ്ഥാപകനും ഡയറക്ടറുമാണ്. സംഗീതക്കച്ചേരിചെയ്യുവാന്‍ കഴിവുള്ള കേരളത്തിലെ അപൂര്‍വ്വം വൈദികരില്‍ ഒരാളാണ് ഫാദര്‍ ജോര്‍ജ്ജ്. ഗാനങ്ങള്‍ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യാറുണ്ട്. കേരളത്തില്‍ ആദ്യമായി ഒരു ഫിലാര്‍മോണിക്ക് ഓര്‍ക്കെസ്ട്ര പരീക്ഷണാര്‍ത്ഥം "കണ്ടക്ട്"ചെയ്യുവാനുള്ള ധൈര്യംകാണിച്ചതും അദ്ദേഹത്തിന്‍റെ സംഗീതപാടവത്തിനും സമര്‍പ്പണത്തിനും തെളിവാണ്. 2019-ല്‍ ഫാദര്‍ ജോര്‍ജ്ജ് വത്തിക്കാനില്‍വന്ന് പാപ്പാ ഫ്രാന്‍സിസുമായി നേര്‍ക്കാഴ്ച നടത്തുകയുണ്ടായി.

3.  ഒരു പഠനസഹായി
“പാശ്ചാത്യ സംഗീത പ്രവേശിക,” റവ. ഡോ. എം. പി. ജോര്‍ജ്ജന്‍റെ മലയാളത്തിലുള്ള പ്രഥമവും ആധികാരികവുമായ പാശ്ചാത്യ സംഗീതപഠന സഹായിയാണ്. 
കൂടാതെ... Philaharmony in D Minor, "The Song of An Indian Cukoo" 
ഫാദര്‍ ഡോ. ​​​എം. പി. ജോര്‍ജ്ജിന്‍റെ സംഗീതസൃഷ്ടിയുടെ (composition)  ഗ്രന്ഥമാണ്.

4.  ഗാനങ്ങള്‍
a) സ്വര്‍ഗ്ഗരാജ്യം

ജോര്‍ജ്ജച്ചന്‍ ആലപിച്ച ഒരു സമകാലീന ഭക്തിഗാനമാണ് ആദ്യം.

b) ഓ മറിയാമേ...
അടുത്തത്, പുരാതന സുറിയാനി പരമ്പരാഗത മരിയഗീതമാണ്.
ആലാപനം ഫാദര്‍ എം.പി. ജോര്‍ജ്ജ്.

c) രാജജനിത്രി...
എം. പി. ജോര്‍ജ്ജച്ചന്‍ ആലപിച്ച മറ്റൊരു ഓര്‍ത്തഡോക്സ് സഭയിലെ ആരാധനക്രമ മരിയഗീതം.

d) മഞ്ജരിയിലെ അവസാനത്തെ ഗാനം,
“ സൗഖ്യദായകന്‍  യേശു...”

വലിയ നോമ്പിലെ മൂന്നാംവാരത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കുന്ന ഗീതം.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി :
ഫാദര്‍ എം.പി. ജോര്‍ജ്ജിന്‍റെ ഭക്തിഗാനങ്ങള്‍

 

24 July 2020, 13:52