തിരയുക

2020.07.03 Dr. Joseph Palackal cmi musicista indiano 2020.07.03 Dr. Joseph Palackal cmi musicista indiano 

ഫാദര്‍ ജോസഫ് പാലയ്ക്കല്‍‍ ഗായകനും സംഗീതഗവേഷകനും

ക്രിസ്തീയ ഗാനരംഗത്ത് തനിമയാര്‍ന്ന സംഭാവനകള്‍ നല്കിയിട്ടുള്ള ഫാദര്‍ ഡോ. ജോസഫ് പാലയ്ക്കല്‍ ആലപിച്ച ഗാനങ്ങളാണ് ഈ മഞ്ജരി – ശബ്ദരേഖയോടെ... :

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഗാനമഞ്ജരി 15 - പാലയ്ക്കലച്ചന്‍റെ ഗാനങ്ങള്‍

1. പാലയ്ക്കലച്ചന്‍റെ മൗലികമായ സംഭാവനങ്ങള്‍
അച്ചന്‍റെ ഗാനങ്ങള്‍ പഴക്കമുള്ളവയാണെങ്കിലും തദ്ദേശ ക്രിസ്തീയ സംഗീത ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. രണ്ടാം വത്തിക്കാന്‍  സൂനഹദോസിന്‍റെ പ്രബോധനം മനസ്സിലേറ്റി ക്രിസ്തീയ ഭക്തിഗാന രംഗത്ത് മൗലികമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള സംഗീതജ്ഞരില്‍ ഒരാളാണ് സി.എം.ഐ. സഭാംഗമായ ഫാദര്‍ ജോസഫ് പാലയ്ക്കല്‍. ഇതിനു തെളിവാണ് ഡെക്കാന്‍ (Deccan), എച്ച്.എം.വി. (H.M.V.) റെക്കോര്‍ഡിങ് കമ്പനികള്‍ പാലക്കലച്ചന്‍റെ നല്ല ബാരിറ്റോണ്‍ ശബ്ദത്തില്‍ നിരവധി ഭക്തിഗാനങ്ങളും ഭജനകളും ധ്യാനഗീതികളും - മലയാളം, സംസ്കൃതം, ഹിന്ദി ഭാഷകളില്‍ പുറത്തുകൊണ്ടുവന്നത്.

2. ഇന്നും സജീവമായ സംഗീതജീവിതം
ഇപ്പോള്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് അതിരൂപതയില്‍ അജപാലനശുശ്രൂഷ ചെയ്യുമ്പോഴും അദ്ദേഹം സുറിയാനി സംഗീത ഗവേഷണപഠനത്തില്‍ വ്യാപൃതനാണ്. കര്‍ണ്ണാട്ടിക്-ഹിന്ദുസ്ഥാനി സംഗീതശാഖകളില്‍ പ്രാവീണ്യമുള്ള പാലയ്ക്കലച്ചന്‍ ക്രിസ്ത്യന്‍ മ്യൂസിക്കളോജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (Christian Musicological Society of India) എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ഡയറക്ടറുമാണ്.  അച്ചന്‍ ചേര്‍ത്തല-പള്ളിപ്പുറം സ്വദേശിയാണ്.

3. ഗാനങ്ങള്‍
a) കല്ലെറിയാന്‍ കൊണ്ടുവന്നീ...
പാലയ്ക്കലച്ചന്‍ ആലപിച്ച ആദ്യഗാനം
മഹാകവി ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ. രചിച്ചതാണ്.
സംഗീതം : കെ. ജെ. ജോയ്.

b) ഓം ജഗത് ജ്യോതി...
ഫാദര്‍ ജോണി മണവാളന്‍ രചിച്ച സംസ്കൃത ശ്ലോകം.
ചിട്ടപ്പെടുത്തിയത് ഫാദര്‍ ആന്‍റോ അമര്‍നാഥ് സി.എം.ഐ.
ആലാപനം ഫാദര്‍ ജോസഫ് പാലയ്ക്കല്‍.

c) ജീവിതമൊരു നീര്‍പ്പോളയല്ലയോ...
പാലയ്ക്കലച്ചന്‍ പാടിയ ധ്യാനഗീതം.
രചിച്ചത് കണ്ണാടി വിജയപ്രകാശ്,
സംഗീതം പീറ്റര്‍ റൂബന്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : ഫാദര്‍ ‍ഡോ. ജോസഫ് പാലയ്ക്കലിന്‍റെ ഭക്തിഗാനങ്ങള്‍
 

03 July 2020, 13:09