തിരയുക

2020.07.31 VIJAYAN CHOZHAN musicista indiano 2020.07.31 VIJAYAN CHOZHAN musicista indiano 

കര്‍ണ്ണാട സംഗീതത്തില്‍ പദമൂന്നി ഫാദര്‍ ജോണ്‍ വിജയന്‍

മാനന്തവാടി രൂപതാംഗമായ ഫാദര്‍ ജോണ്‍ വിജയന്‍ ചോഴംപറമ്പിലിന്‍റെ ഭക്തിഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി : ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഫാദര്‍ വിജയന്‍ ചോഴംപറമ്പിലിന്‍റെ ഗാനങ്ങള്‍

1. സംഗീതസ്നേഹത്തെ വെല്ലുന്ന
അജപാലന സമര്‍പ്പണം

ഒരു പോസ്റ്റ്മാസ്റ്ററുടെ കര്‍മ്മപഥത്തില്‍നിന്ന് ദൈവവിളി വൈകി സ്വീകരിച്ച ചരിത്രമാണ് ഫാദര്‍ വിജയന്‍റേത്. പാലാ രൂപതയില്‍ രാമപുരത്ത് കടനാട് ചോഴംപറമ്പില്‍ കുടുംബത്ത് ജനിച്ച വിജയന് സംഗീതവൈഭവം ജന്മസിദ്ധമായിരുന്നു. വിദ്യാഭ്യാസകാലത്ത്... നെയ്യാറ്റിന്‍കര വാസുദേവന്‍, കടയ്ക്കാവൂര്‍ രംഗനാഥ ഭാഗവതര്‍ എന്നിവരില്‍നിന്ന് സംഗീതം അഭ്യസിക്കുവാനും ഭാഗ്യമുണ്ടായി. സംഗീതക്കച്ചേരികള്‍ക്ക് ഹര്‍മ്മോണിയം വായിക്കാമെന്ന് തെളിയിച്ച ഫാദര്‍ വിജയന്‍, ആള്‍ ഇന്ത്യ റേഡിയോ തൃശൂര്‍ കോഴിക്കോട് നിലയങ്ങളുടെ അംഗീകൃത കലാകാരനാണ്.

2. വിശ്രമജീവിതത്തിലും
തുടരുന്ന നാദോപാസന

പൗരോഹിത്യജീവിതത്തിന്‍റെ നാലു പതിറ്റാണ്ടുകള്‍ 4 ഇടവകകളില്‍ ഒതുങ്ങി ജീവിച്ചപ്പോഴും സംഗീതാര്‍ച്ചനയെ വെല്ലുന്നതായിരുന്ന ആ അജപാലനജീവിതം. അവസാനം അല്‍ഫോന്‍സാമ്മയുടെ നാമത്തിലുള്ള വടക്കെ മലബാറിലെ ദ്വാരക ഇടവകയില്‍ ദീര്‍ഘനാള്‍ സേവനംചെയ്ത്, ഇപ്പോള്‍ 77 വയസ്സെത്തിയ  ഈ അജപാലന്‍ വിശ്രമജീവിതം നയിക്കുമ്പോഴും നാദോപാസന തുടരുകയാണ്.

3. വിജയനച്ചന്‍റെ കര്‍ണ്ണാടസംഗീത പഠനസഹായികള്‍
a) ശബ്ദരേഖയോടെ 72 മേളകര്‍ത്താ രാഗങ്ങളുമായി
വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തുന്ന പാഠ്യപദ്ധതി.

b) സ്വരവര്‍ണ്ണങ്ങള്‍ - പഠനസഹായി
സംഗീതാചാര്യന്‍ ശങ്കര്‍ നമ്പൂതിരിയും ഫാദര്‍ വിജയനും ചേര്‍ന്നൊരുക്കിയ കര്‍ണ്ണാട സംഗീത വര്‍ണ്ണങ്ങളുടെ ശേഖരം.

4. മഞ്ജരിയിലെ  ഗാനങ്ങള്‍
a) ജ്യോതിസ്സേ...
വിജയനച്ചന്‍ രചിച്ച് ചിട്ടപ്പെടുത്തിയ പ്രണാമഗീതം.
ആലാപനം എലിസബത്ത് രാജു.

b) പൂജയ്ക്കൊരുങ്ങി... 
രചനയും സംഗീതവും ഫാദര്‍ വിജയന്‍
കെസ്റ്റര്‍ ആലപിച്ചതാണ്.

c) കാഴ്ചയര്‍പ്പിക്കാം കര്‍ത്താവേ...
സിസ്റ്റര്‍ ഫില്‍സി എസ്. എച്ച്. ആലപിച്ചഗാനം
ഫാദര്‍ വിജന്‍ രചിച്ച് ചിട്ടപ്പെടുത്തിയതാണ്.

d) മഞ്ജയിലെ അവസാനത്തെ ഗാനം,
ആഗ്രഹിക്കുന്നവര്‍ക്കെല്ലാം..
ഫാദര്‍ വിജയന്‍റെ ഈ ഗാനം ആലപിച്ചത്
എലിസബത്ത് രാജുവാണ്.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : ഫാദര്‍ ജോണ്‍ വിജയന്‍ ചോഴംപറമ്പിലിന്‍റെ ഭക്തിഗാനങ്ങള്‍
 

31 July 2020, 13:31