തിരയുക

പുറത്തു പോകുന്ന ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർദോ ഫിലിപ്പെയും (മദ്ധ്യത്തിൽ) ആരോഗ്യ മന്ത്രിയായിരുന്ന ആഗ്നസ് ബുത്സിനും (വലത്ത് വശത്തിൽ) പിൻഗാമി ഒലിവിയർ വേറനും (ഇടത്ത് വശത്തിൽ) പുറത്തു പോകുന്ന ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർദോ ഫിലിപ്പെയും (മദ്ധ്യത്തിൽ) ആരോഗ്യ മന്ത്രിയായിരുന്ന ആഗ്നസ് ബുത്സിനും (വലത്ത് വശത്തിൽ) പിൻഗാമി ഒലിവിയർ വേറനും (ഇടത്ത് വശത്തിൽ) 

ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ യൂണിയനിലെ രാഷ്ട്രങ്ങൾ കൊറോണാ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്ത വിധത്തിനെതിരെ അന്വേഷണം.

പുറത്തു പോകുന്ന ഫ്രഞ്ച് സർക്കാരിനെതിരെ ഫ്രാൻസിലെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ, യൂറോപ്പിലും, മുൻ സോവിയറ്റ് യൂണിയനിലും ഈ അടിയന്തരാവസ്ഥയെ നേതാക്കൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചുള്ള സംക്ഷോഭങ്ങൾ ഉയർന്നു വരുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

രാഷ്ട്രത്തിലെ മൂന്ന് പ്രധാന നേതാക്കളെ കേന്ദ്രീകരിച്ചാണ് ഫ്രഞ്ച് കോടതിയുടെ അന്വേഷണം. ഇക്കൂട്ടത്തിൽ പുറത്തു പോകുന്ന പ്രധാനമന്ത്രി എഡ്വാർദോ ഫിലിപ്പെയും,  ആരോഗ്യ മന്ത്രിയായിരുന്ന ആഗ്നസ് ബുത്സിനും പിൻഗാമി ഒലിവിയർ വേറനും ഉൾപ്പെടുന്നു. ഡോക്ടർമാരും മറ്റും ഉൾപ്പെടുന്ന യൂണിയനുകൾ നൽകിയ പരാതിയിൽ ചികിൽസാ സാമഗ്രികളിൽ വന്ന കുറവുകളുടെ കാര്യമാണ് പ്രധാനമായി പറഞ്ഞിട്ടുള്ളത്. 30,000 പേർ കൊറൊണാമൂലം മരിച്ചതായാണ് അധികാരികൾ പറയുന്നത്.

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി ജീൻ കാസ്റ്റ്ക്സ് മഹാമാരി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചിട്ടുണ്ടെന്നും, പുതിയ  പ്രവർത്തന രീതികൾ അവലംബിക്കേണ്ടതുണ്ടെന്നും, രാഷ്ട്രത്തെ ഈ പ്രതിസന്ധി നേരിടാൻ ഒരുമിപ്പിക്കേണ്ടതുണ്ടെന്നും അറിയിച്ചു. യൂറോപ്പിലെ മറ്റിടങ്ങളിലും കൊറോണാ വൈറസിന്റെ പ്രതിസന്ധിയെ നേരിടാനുള്ള തീവ്രപരിശ്രമത്തിലാണ് നേതാക്കൾ.

യൂറോപ്യൻ യൂണിയനിലെ രാഷ്ട്രങ്ങൾ തമ്മിലും സംഘർഷങ്ങൾ ഉടലെത്തിട്ടുണ്ട്. പരസ്പരമുള്ള യാത്രയിൽ ക്വാറ൯റ്റൈൻ വേണ്ട എന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്ന് ഇംഗ്ലണ്ടിനെ ഒഴിവാക്കിയതായി പോർച്ചുഗീസ് വിദേശകാര്യ മന്ത്രി അറിയിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭാ കോടതി കൊറോണാ വൈറസിനെ നിഷേധിച്ച പുരോഹിതനെ പുറത്താക്കുകയും ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 July 2020, 10:17