തിരയുക

ബൊളിവിയിലെ മെത്രാന്മാർ... ബൊളിവിയിലെ മെത്രാന്മാർ...  

വിദ്യാഭ്യാസം നിർത്തിവയ്ക്കരുതെന്ന് മോൺ. ഫെർണാൻഡോ ബസ് കോപ്പെ

ബൊളിവിയിലെ മെത്രാൻ സമിതിയുടെ വിദ്യാഭ്യാസ വിഭാഗം പ്രസിസണ്ടായ മോൺ. ഫെർണാൻഡോ ബസ്കോപ്പെ ജൂലൈ 9ന് മെത്രാൻ സമിതിയുടെ വെബ് സൈറ്റിലാണ് കൊറോണാ മഹാമാരിയിലും വിദ്യാഭ്യാസം നിറുത്തിവയ്ക്കരുതെന്ന് ആഹ്വാനം ചെയ്തത്

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കുട്ടികൾക്കും യുവാക്കൾക്കും സമൂഹത്തിന് നൽകാൻ കഴിയുന്ന നന്മയെ വിദ്യാഭ്യാസമെന്നാണ് വിളിക്കേണ്ടതെന്നും, മുഖാമുഖമുള്ള വിദ്യാഭ്യാസ പ്രക്രിയ പോലാകില്ല ഡിജിറ്റൽ രീതികളെങ്കിലും, അവ മെച്ചപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം അറിയിച്ചു.  മഹാമാരിയിൽ വീട്ടിലിരിക്കുന്ന സമയം കൂടുതൽ പഠിക്കുവാൻ ഉപകാരപ്പെടുത്തുവാനും വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിച്ചു.

സാങ്കേതിക വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്തവരോടു തന്റെ സാമിപ്യം അറിയിച്ച മോൺ. ഫെർണാഡോ അവരോടു നിരാശരാകാതെ അവർക്ക് ചുറ്റുമുള്ളവരോടു വിദ്യാഭ്യാസത്തിന്റെ വില മനസ്സിലാക്കി, ഈ കുറവ് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനും ആവശ്യപ്പെടുന്നു, സഭയുടെ വിദ്യാഭ്യാസ മേഖല ഈ കുറവ് നികർത്താൻ വഴികൾ തേടുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഈ മഹാമാരിയുടെ നേരത്ത് അദ്ധ്യാപകർ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിക്കുകയും രക്ഷകർത്താക്കളോടും മാതാപിതാക്കളോടും മക്കളുടെ വിദ്യാഭ്യാസത്തിൽ നായകരാകാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 July 2020, 15:25