തിരയുക

Vatican News
2020.07.17 JOHN PAINUMKAL poeta indiano 2020.07.17 JOHN PAINUMKAL poeta indiano 

ഫാദര്‍ ജോണ്‍ പൈനുങ്കല്‍ : അജപാലകനും ഗാനരചയിതാവും

അജപാലന ശുശ്രൂഷയുടെ തിക്കിലും തിരക്കിലും ഗാനരചന ആത്മീയതയാക്കിയ ഫാദര്‍ ജോണ്‍ പൈനുങ്കലിന്‍റെ മൂന്നു ഗാനങ്ങളാണ് ഈ മഞ്ജരി : ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഫാദര്‍ പൈനുങ്കലിന്‍റെ ഭക്തിഗാനങ്ങള്‍

ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സജീവ സാന്നിദ്ധ്യം
30 ആല്‍ബങ്ങളിലായി പുറത്തുവന്നിട്ടുള്ള 300-ല്‍ അധികം ഗാനങ്ങള്‍ ഫാദര്‍ പൈനുങ്കലിന്‍റെ രചനാപാടവം വെളിപ്പെടുത്തുന്നു. ആരാധനയും ആരാധനക്രമവും ലക്ഷ്യമാക്കിയുള്ള അദ്ദേഹത്തിന്‍റെ വരികള്‍ക്ക് പ്രിന്‍സ് ജോസഫും ഹെക്ടര്‍ ലൂയിസുമാണ് ഈണംപകര്‍ന്നിട്ടുള്ളത്. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാദര്‍ ജോണ്‍ പൈനുങ്കല്‍ ഇപ്പോള്‍ പാലാരിവട്ടം സെന്‍റ് മാര്‍ട്ടിന്‍ ഡി പോറസ് ഇടവക വികാരിയായി സേവനംചെയ്യുന്നു.

പൈനുങ്കലച്ചന്‍റെ മൂന്നു ഗാനങ്ങള്‍
a) ദിവ്യകാരുണ്യത്തില്‍ എന്‍റെ ഈശോ...

ആദ്യഗാനം പ്രിന്‍സ് ജോസഫ് ഈണംപകര്‍ന്നതാണ്.
ആലാപനം കെസ്റ്ററും സംഘവും
രചന ഫാദര്‍ ജോണ്‍ പൈനുങ്കല്‍

b) എരിയും മെഴുതിരിപോല്‍ ...
കെസ്റ്ററും സംഘവും ആലപിച്ച ഗാനം
ചിട്ടപ്പെടുത്തിയത് ഹെക്ടര്‍ ലൂയിസാണ്.
രചന ഫാദര്‍ ജോണ്‍ പൈനുങ്കല്‍.

c) ദിവ്യകാരുണ്യമായ് ഈശോ...
സംഗീതം പ്രിന്‍സ് ജോസഫ്
ആലാപനം കെസ്റ്ററും സംഘവും
രചന ഫാദര്‍ ജോണ്‍ പൈനുങ്കല്‍.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരി : ഫാദര്‍ ജോണ്‍ പൈനുങ്കലിന്‍റെ ഭക്തിഗാനങ്ങള്‍
 

17 July 2020, 13:26