തിരയുക

Vatican News
Tokyo 2020 Olympic Games one-year-to-go Tokyo 2020 Olympic Games one-year-to-go  (ANSA)

ഒളിംപിക്സ് കളികള്‍ക്ക് ഇനി ഒരുവര്‍ഷം

കൂടുതല്‍ കരുത്തോടും കൂട്ടായ്മയോടുംകൂടെ 2021 ജൂലൈ 23-മുതല്‍ ആഗസ്റ്റ് 9-വരെ ടോക്കിയോ നഗരത്തില്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

കൂടുതല്‍ കരുത്തും വര്‍ദ്ധിച്ച കൂട്ടായ്മയും
മഹാമാരിമൂലം മാറ്റിവച്ച 2020 ടോക്കിയോ ഒളിപിക്സ് 2021 ജൂലൈ 23-ന് ആരംഭിക്കുമെന്ന് ഇന്‍റെനാഷണല്‍ ഒളിപിക് കമ്മിറ്റിയുടെ പ്രസിഡന്‍റ്, തോമസ് ബാഹ് ടോക്കിയോയില്‍ നടന്ന കമ്മിറ്റിയുടെ അന്ത്യത്തില്‍ പ്രസ്താവിച്ചു. ഇനിയും കൃത്യം 365 ദിവസങ്ങള്‍ മുന്നില്‍നില്ക്കുന്ന ഒളിപ്ക്സ് കളികള്‍ മാനവികതയുടെ കൂടുതല്‍കരുത്തും കൂട്ടായ്മയും #StrongerTogether പ്രകടമാക്കുമെന്ന് നവീകരിച്ച കാര്യക്രമം പ്രസിദ്ധീകരിച്ചുകൊണ്ട് പ്രസിഡന്‍റ് ബാഹ് പ്രസ്താവിച്ചു.

ഐക്യദാര്‍ഢ്യം വളര്‍ത്താം
2021-ജൂലൈ 23-ന് ആരംഭിക്കുന്ന രാജ്യാന്തര കായികമത്സരങ്ങള്‍ 2021 ആഗസ്റ്റ് 9-വരെ നീളുമെന്ന് കമ്മിറ്റിയുടെ അന്ത്യത്തില്‍ ബാഹ് അറിയിച്ചു. ക്ലേശപൂര്‍ണ്ണമായ ഇക്കാലഘട്ടത്തില്‍ ലോകജനതയുടെ ബൃഹത്തായ വൈവിധ്യങ്ങള്‍ക്കിടയിലും ഐക്യദാര്‍ഢ്യവും  സമാധാനവും വളര്‍ത്താന്‍ ഒളിംപിക്സ് കളികള്‍ക്ക് കരുത്തുണ്ടെന്നും അദ്ദേഹം തന്‍റെ പ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഒളിംപിക്ക് കളികളുടെ തുടക്കത്തിന് മുന്നിലുള്ള 365 ദിനങ്ങളുടെ ആദ്യദിനമായ ജൂലൈ 23-ന്‍റെ പ്രഖ്യാപനപരിപാടികളും, തുടര്‍പരിപാടികളും  കാണുവാനുള്ള ലിങ്ക് : www.olympicchannel.com.
 

23 July 2020, 13:03