തിരയുക

2020.06.17 - Millie Bobby Brown - ambassador per unicef bambini project 2020.06.17 - Millie Bobby Brown - ambassador per unicef bambini project 

മഹാമാരിയില്‍ മൗനനൊമ്പരം അനുഭവിക്കുന്നവര്‍ കുട്ടികള്‍

അശരണരായ കുട്ടികള്‍ക്കായി യൂണിസെഫിന്‍റെ ഓണ്‍ലൈന്‍ പാഠ്യപദ്ധതി...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. അശരണരായ കുട്ടികള്‍ക്കായി ഒരു പാഠ്യപദ്ധതി
ജൂണ്‍ 17-Ɔο തിയതി ബുധനാഴ്ച “ലോകത്തെ ഏറ്റവും വലിയ പാഠം” എന്ന പേരില്‍ 10 വയസ്സും അതിനു മുകളിലുമുള്ള കുട്ടികള്‍ക്കായി യുണിസെഫ് തുറന്ന https://yt.be/WorldsLargestLesson ലോകത്തിലെ ഏറ്റവും വലിയ പാഠം എന്നു വിശേഷിപ്പിക്കാവുന്ന സൈറ്റിനെക്കുറിച്ച് ഇറക്കിയ പ്രസ്താവനയിലാണ് ഫോരെ ഇങ്ങനെ പ്രസ്താവിച്ചത്. കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളില്‍ പോകുവാനാവാതെ വീട്ടില്‍ അടച്ചുപൂട്ടിയും, കളിക്കൂട്ടുകാരുമായിപ്പോലും സാമൂഹിക അകലം പാലിച്ചും, അവരുടെ കുടുംബങ്ങളില്‍ ദാരിദ്യം അനുഭവിച്ചും വീര്‍പ്പുമുട്ടി ജീവിക്കുന്ന കുട്ടികളെ കണക്കിലെടുത്തുകൊണ്ടാണ് യൂണിസെഫ് ഇങ്ങനെയൊരു വന്‍പദ്ധതി ഒരുക്കിയിരിക്കുന്നതെന്ന് ഫോരെ വ്യക്തമാക്കി.

2. മൗനനൊമ്പരം പേറുന്ന ബാല്യങ്ങള്‍
ആരും അറിയാതെ മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങളില്‍ വീഴുന്ന കുട്ടികളുടെ സുസ്ഥിതിക്കും ആനന്ദത്തിനും ഈ സൈറ്റ് സഹായകമാകുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കോവിഡിനുശേഷമുള്ള ഒരു ലോകം സ്വപ്നം കണ്ടുകൊണ്ടും വളരുന്ന തലമുറയുടെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിയുന്നത്ര പരഹരിക്കുവാനും, കൂട്ടികളെ ജീവിതത്തിന്‍റെ അപകടങ്ങില്‍ വീഴാതിരിക്കുവാനും ഈ സൈറ്റ് സഹായകമാകുമെന്ന് യുണിസെഫ് വിശ്വസിക്കുന്നുവെന്ന് ഫോരെ പ്രസ്താവനയില്‍ സൂചിപ്പിച്ചു.

3. കുട്ടികളുടെ അഭ്യൂദയകാംക്ഷികള്‍
നടിയും ഗായികയുമായ സോഫിയ കാര്‍സണ്‍, പ്രശസ്ത ഹോളിവൂഡ് നടി മീലിയെ ബോബി ബ്രൗണ്‍, യുഎന്നിന്‍റെ സഹ-സെക്രട്ടറി ജനറല്‍ അമീന മുഹമ്മദ് എന്നിവരെക്കൂടാതെ ലോകാരോഗ്യ സംഘടന, NBC വാര്‍ത്താ ഏജെന്‍സി എന്നീ പ്രസ്ഥാനങ്ങളും കുട്ടികള്‍ക്കായുള്ള “ലോകത്തെ ഏറ്റവും വലിയ പാഠം” എന്ന വന്‍സൈറ്റിന്‍റെ പ്രയോക്താക്കളാണെന്ന് യുണിസെഫിന്‍റെ പ്രസ്താവന അറിയിച്ചു.

http://worldslargestlesson.gobalgoa ... Click cc for subtitles in English, Spanish or French.

എല്ലാദിവസവും ജൂണ്‍ 17-മുതല്‍ 35 മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലാസ്സുകള്‍ 10+വയസ്സു പ്രായമുള്ള കുട്ടികള്‍ക്കായി. ഇംഗ്ലിഷ്, സ്പാനിഷ്, ഫ്രഞ്ച് ഭാഷകളില്‍ ലഭ്യമാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 June 2020, 12:56