തിരയുക

ലോക മയക്കുമരുന്നു വിരുദ്ധ ദിനം 26 ജൂൺ 2020 ലോക മയക്കുമരുന്നു വിരുദ്ധ ദിനം 26 ജൂൺ 2020 

മയക്കുമരുന്നു വിരുദ്ധ ദിനാചരണം!

മയക്കുമരുന്നു കച്ചവടം പാതയോരങ്ങളിൽ നിന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലേക്കു കടന്നിരിക്കുന്ന അപകടം!

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇൻറർനെറ്റ് വഴിയുള്ള മയക്കുമരുന്നു കച്ചവടം വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതിൽ ഇറ്റലിയിലെ ഇരുപത്തിമൂന്നാം യോഹന്നാൻ പാപ്പായുടെ നാമത്തിലുള്ള സമൂഹം ആശങ്ക രേഖപ്പെടുത്തുന്നു.

അനുവർഷം ജൂൺ 26-ന് മയക്കുമരുന്നു ദുരുപയോഗം, മയക്കുമരുന്നു കടത്ത് എന്നവയ്ക്കെതിരായ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നതിനോടനുബന്ധിച്ചു പുറപ്പടുവിച്ച ഒരു പ്രസ്താവനയിലാണ്, ഇറ്റലിയിൽ യുവജനങ്ങളുടെ മതപരമായ പരിശീലനത്തിനും മയക്കുമരുന്നിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്കു തരിച്ചു കൊണ്ടുവരുന്നതിനും പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും കൈപിടിച്ചുയർത്തുന്നതിനും വേണ്ടി ഒറേസ്തെ ബെൻസി എന്ന വൈദികൻ 1968-ൽ സ്ഥാപിച്ച ഈ പൊന്തിഫിക്കൽ സമൂഹം ഈ ആശങ്ക അറിയിച്ചിരിക്കുന്നത്.

കോവിദ് 19 മഹാമാരിമൂലം വിദ്യാലയങ്ങൾ അടച്ചിടുകയും കുട്ടികൾ വീടുകളിൽ ഒതുങ്ങിക്കഴിയുകയും    ചെയ്യുന്ന ഒരു പശ്ചാത്തലത്തിൽ അവർ ഇൻറർനെറ്റിൻറെ ദുരുപയോഗമെന്ന അപകടത്തിൽ വീഴുന്ന സാധ്യത കൂടുതലാണെന്നും മയക്കുമരുന്നു കച്ചവടം പാതയോരങ്ങളിൽ നിന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലേക്കു കടന്നിരിക്കയാണെന്നും ഈ സമൂഹം ചൂണ്ടിക്കാട്ടുന്നു. 

1987-ൽ ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായിൽ ഐക്യരാഷ്ട്രസഭ ജൂൺ 17-26 വരെ മയക്കുമരുന്നിനെ അധികരിച്ചു സംഘടിപ്പിച്ച സമ്മേളനമാണ് ജൂൺ 26 മയക്കുമരുന്നു ദുരുപയോഗം, മയക്കുമരുന്നു കടത്ത് എന്നവയ്ക്കെതിരായ ദിനമായി പ്രഖ്യാപിച്ചത്.  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2020, 11:40