തിരയുക

Vatican News
കോവിഡിന്റെ പടർന്ന് പിടിക്കലിനെ ചെറുക്കാൻ പ്രവർത്തന നിരതനായ ആരോഗ്യപ്രവർത്തക൯... കോവിഡിന്റെ പടർന്ന് പിടിക്കലിനെ ചെറുക്കാൻ പ്രവർത്തന നിരതനായ ആരോഗ്യപ്രവർത്തക൯...  (AFP or licensors)

യമനിൽ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുമായി യൂണിസെഫ്

യമനിലെ കോവിഡ് 19 ബാധിതരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയെ ചെറുക്കാൻ യൂണിസെഫ് ഒരു വിമാനം വാടകയ്കെടുത്ത് ജീവൽസംരക്ഷണോപകരണങ്ങൾ സനാ വിമാന താവളത്തിൽ എത്തിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളായ (PPE) കൈ ഉറകളും, പാദരക്ഷകളം, മാസ്കുകളും, ഗൗണകളും തുടങ്ങി മുൻ നിരയിൽ ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന എല്ലാത്തരം സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കുറെക്കാലങ്ങളായി സംഘർഷഭരിതമായ 50 % മാത്രം ആരോഗ്യ സംവിധാനങ്ങൾ മാത്രം പ്രവർത്തനസജ്ജമായ യമനിൽ  കോവിഡ് ബാധ വീണ്ടും ആരോഗ്യ പ്രതിസന്ധിയുണ്ടാക്കുമ്പോൾ 24 മണിക്കൂറും ധൈര്യത്തോടെ പ്രവർത്തിക്കുന്ന തങ്ങളുടെ സഹകാരികൾക്ക് ഈ ഉപകരണങ്ങൾ കോവിഡിന്റെ പടർന്ന് പിടിക്കലിനെ ചെറുക്കാൻ സഹായിക്കുമെന്ന് യമനിലെ യൂണിസെഫിന്റെ പ്രതിനിധി സാറാ ബേയ് സൊലൊ ന്യാന്തി പറഞ്ഞു. ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെയും ലോകബാങ്ക് - അന്തർദേശീയ വികസനസംഘടയുടെയും ഔദാര്യ പൂർവ്വമായ സഹായമാണ് ഇത്തരം ഒരു സഹായം എത്തിക്കാൻ യൂണിസെഫിനെ സഹായിച്ചത് . വരുന്ന ആഴ്ച്ചകളിൽ കോവിഡ് 19 പരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിക്കാൻ കഴിയുമെന്ന് യൂണിസെഫ് അറിയിച്ചു.

 

01 June 2020, 11:18