പോർച്ചുഗലിൽ മതസ്വാതന്ത്ര്യത്തിനും സംവാദത്തിനുമായുള്ള ദേശീയ ദിനം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പോർച്ചുഗലിലെ വിവിധ വിശ്വാസ സമൂഹങ്ങളിൽ നിന്നുള്ള 12 ഓളം പ്രതിനിധികൾ ചർച്ചകളിൽ ഓൺലൈനായി പങ്കു ചേർന്നു. "മനസ്സാക്ഷിയുടെയും, ആരാധനയ്ക്കും മതവിശ്വാസ സ്വാതന്ത്ര്യത്തിനുമുള്ള ആനുകാലിക വെല്ലുവിളികൾ " എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ സംരംഭത്തിന് മുൻകൈ എടുത്തത് അന്തർമതസംവാദത്തിനായി പ്രവർത്തിക്കുന്ന സംഘങ്ങളാണ്. ഏതു മത വിശ്വാസികളുടേ നേർക്കുള്ള വിദ്വേഷ പ്രകടനങ്ങളെ തടയുകയും, അതിന് രാഷ്ട്രീയക്കാരുടെ പ്രവർത്തന ഏകീകരണവും മതേതര, മതപര സംഘടനകളിലും കൂടുതൽ ബോധ്യം ഉണർത്തി സമൂഹത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുമാണ് ഇവർ പരിശ്രമിക്കുന്നത്. മതങ്ങൾ തമ്മിൽ വിദ്വേഷവും വൈരാഗ്യവും പരത്തുന്ന ചില വൃത്തങ്ങളിൽ നിന്ന് അവയെ വേരോടെ പിഴുതെറിയാൻ ഇത് ഉപകരിക്കും. കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്ത് റിക്കാർദോ ഫെറെറായും നോവാ ഓയേകിരാസിലേയും സാവോ യൂലിയാവോ ഡ ബാറായിലെ വികാരി ഫാ. നൂനോ വെസ്റ്റ് വുഡും പങ്കെടുക്കും. വത്തിക്കാൻ രാജ്യത്തിന്റെ പ്രവാസി - ഏകീകരണ സെക്രട്ടറി ക്ലൗഡിയ പെരേരയായിരിക്കും പ്രവർത്തനങ്ങളെ ഉപസംഹരിക്കുക. പ്രവാസികളുടെ ഉന്നത കമ്മീഷന്റെ യൂ ട്യൂബ് ചാനൽ വഴി തത്സമയം ഇവ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.