തിരയുക

2020.06.19 P. BINOJ MULAVARICKAL musicista 2020.06.19 P. BINOJ MULAVARICKAL musicista 

ബിനോജച്ചന്‍റെ ഭക്തിസാന്ദ്രമായ വരികളും ഈണങ്ങളും

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമജ്ഞരി - ഫാദര്‍ ബിനോജ് മുളവരിയ്ക്കലിന്‍റെ ഭക്തിഗാനങ്ങള്‍

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ഫാദര്‍ ബിനോജ് മുളവരിയ്ക്കലിന്‍റെ ഭക്തിഗാനങ്ങള്‍

ആത്മപ്രചോദിതമായി വരികള്‍ എഴുതുകയും സ്വന്തമായി ഈണങ്ങള്‍ ചിട്ടപ്പെടുത്തകയുംചെയ്യുന്ന സംഗീതകാരനാണ് ഫാദര്‍ ബിനോജ് മുളവരിയ്ക്കല്‍. നവമാധ്യങ്ങളിലൂടെയും വചനധ്യാനത്തിലൂടെയും ജനകീയമാണ് അച്ചന്‍റെ ഗാനങ്ങള്‍. സംഗീതവഴിയിലേയ്ക്ക് നന്നേ ചെറുപ്പത്തിലേ ബിനോജച്ചന്‍ പ്രവേശിച്ചതാണ്. കൂട്ടമായി പാടാവുന്ന ലളിതമായ വരികളും ഈണവും അദ്ദേഹത്തിന്‍റെ സവിശേഷതയാണ്.

ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദധാരിയായ ഫാദര്‍ മുളവരിയ്ക്കല്‍ എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ്. ഇപ്പോള്‍ സീറോമലബാര്‍ സഭയുടെ യൂറോപ്പ് മേഖല യുവജനപ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്ററായി സേവനംചെയ്യുന്നു.
ഫാദര്‍ ബിനോജ് അങ്കമാലിക്കടുത്ത് താബോര്‍ സ്വദേശിയാണ്.

ഗാനങ്ങള്‍
ഒന്ന് : അമ്മേ എന്‍റെയമ്മേ...

ആലാപനം : കെസ്റ്റര്‍
രചനയും സംഗീതവും : ഫാദര്‍ ബിനോജ് മുളവരിയ്ക്കല്‍

രണ്ട് : ക്രൂശിതനേ ഉത്ഥിതനേ..
ആലാപനം: റ്റീന മേരി അബ്രാഹം
രചനയും സംഗീതവും : ബിനോജ് അച്ചന്‍തന്നെയാണ്.

മൂന്ന് : എന്തൊരത്ഭുതം
ആലാപനം : റ്റീന മേരി അബ്രാഹം.
രചനയും സംഗീതവും : ഫാദര്‍ ബിനോജ് മുളവരിയ്ക്കല്‍.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2020, 13:10