തിരയുക

Vatican News
റഷ്യൻ ഓർത്തഡോക്സ് സഭ കത്തീഡ്രൽ റഷ്യൻ ഓർത്തഡോക്സ് സഭ കത്തീഡ്രൽ  (ANSA)

റഷ്യൻ ഓർത്തഡോക്സ് സഭ: ദരിദ്രരുടെ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ 99 ടെലിഫോൺ ലൈനുകൾ

കൊറോണാ വൈറസ് അടിയന്തരാവസ്ഥയുടെ തുടക്കം മുതൽ റഷ്യൻ ഓർത്തഡോക്സ് സഭ 99 ടെലിഫോൺ ലൈനുകൾ സജീവമാക്കി. അവസാനത്തെ മൂന്നെണ്ണം യൂറിപിൻസ്കി, കോസ്ട്രോമാ, സലാവത്ത് രൂപതകളിൽ പ്രവർത്തനക്ഷമമാക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നൂറിലധികം സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും ഏഴായിരത്തോളം സന്നദ്ധപ്രവർത്തകർ സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. റഷ്യയിലെ പല പ്രദേശങ്ങളിലും ക്രമേണ നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെട്ടിട്ടും, പലർക്കും ഇപ്പോഴും ഭക്ഷണവും വസ്ത്രവും ആവശ്യമാണ്. ദരിദ്രർ, ഭവനരഹിതർ, സ്ത്രീകൾ, വലിയ കുടുംബങ്ങൾ എന്നിവർക്കായി നിരവധി പദ്ധതികൾ രൂപികരിക്കപ്പെട്ടിട്ടുണ്ട്. മാർച്ച് 20 മുതൽ മോസ്കോയിൽ മാത്രം 14,000 ൽ അധികം വിളികളാണെത്തിയത്. 3206 പേർ സഹായത്തിനായി സന്നദ്ധ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഏപ്രിൽ 2 മുതൽ ജൂൺ 25 വരെ, കോവിഡ് -19 രോഗമുള്ളവരോ സംശയിക്കപ്പെടുന്നവരോ ആയവരെ പ്രത്യേകമായി തയ്യാറാക്കിയതും പ്രത്യേക സംരക്ഷണ ഉപകരണങ്ങളും ഉപയോഗിച്ച് പുരോഹിതരുടെ 421 സന്ദർശനങ്ങൾ രേഖപ്പെടുത്തിയിരുന്നു.

റഷ്യൻ ഓർത്തഡോക്സ് സഭ പ്രായമായവർ, രോഗികൾ, മെഡിക്കൽ, പാരാമെഡിക്കൽ പ്രവർത്തകർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു. "സോഷ്യൽ ടാക്സി" പദ്ധതി നിർദ്ധനരായ ആളുകളെ സാമൂഹിക സ്ഥാപനങ്ങളിലേക്കും മെഡിക്കൽ സൗകര്യങ്ങളിലേക്കും അല്ലെങ്കിൽ മറ്റ് സുപ്രധാന ആവശ്യങ്ങളിലേക്കും കൊണ്ടുപോകുന്നതിന് സജീവമാണ്, അതേസമയം ഉക്രേനിയൻ ഓർത്തഡോക്സ് സഭയിലെ ഖാർകോവ് രൂപതയിൽ നിരവധി പുരോഹിതന്മാർ ആശുപത്രിയില്‍ കഴിയുന്ന രോഗികൾക്ക് പീഡിയാട്രിക് ആശുപത്രിയിലെ പ്ലാസ്മാ സംഭാവന ചെയ്തു.

29 June 2020, 14:03