തിരയുക

Vatican News
2020.06.26 CHELLAPPAN musicista 2020.06.26 CHELLAPPAN musicista 

അറിയപ്പെടേണ്ട ദേവാലയ സംഗീതജ്ഞന്‍ ചെല്ലപ്പന്‍ മനക്കില്‍

"ചെല്ലപ്പന്‍ മനക്കില്‍..." എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് മനക്കിലിന്‍റെ ദേവാലയ ഗാനങ്ങളുടെ ഗാനമഞ്ജരി : ശബ്ദരേഖയോടെ...

-  ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഫ്രാ‍ന്‍സിസ് മനക്കിലിന്‍റെ ഗാനമഞ്ജരി

1. സംഗീതജ്ഞനെക്കുറിച്ച് ഒരുവാക്ക്...
സംഗീതം ജീവിതമാക്കിയ ഫ്രാന്‍സിസ് മനക്കില്‍ സംവിധായകനും, ശബ്ദലേഖകനും, സംഗീതത്തെക്കുറിച്ചുള്ള പ്രാമാണിക ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. സംഗീതലിപികള്‍ കിഴക്കിന്‍റെയും-പടിഞ്ഞാറിന്‍റെയും രീതികളില്‍ ചിട്ടപ്പെടുത്തുന്നതില്‍ പ്രാവീണ്യമുള്ള ഇദ്ദേഹം ബഹുസ്വന സംഗീത സംവിധാനത്തെക്കുറിച്ചും, 72 രാഗക്രമങ്ങളുടെ ക്രിയാത്മകമായ സ്വരഗതികളെക്കുറിച്ചുമുള്ള രണ്ടുഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടിലധികം “കൈരളി” ചാനലിന്‍റെ ശബ്ദലേഖകനായി പ്രവര്‍ത്തിച്ച ഫ്രാന്‍സിസ്, “ശ്രൂതിലയ” എന്ന പേരില്‍ സ്വന്തമായുള്ള സ്റ്റുഡിയോയുടെ എഞ്ചിനീയറുമായിരുന്നു. ചെല്ലപ്പനെന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന ഫ്രാന്‍സിസ് മനക്കിലിന്‍റെ നീണ്ട സംഗീതസപര്യ എത്തിനില്ക്കുന്നത് പുതിയ തലമറുയ്ക്കുള്ള സംഗീത ഗവേഷണപഠനത്തിലാണ്. 

ഇപ്പോള്‍ സകുടുംബം അയര്‍ലണ്ടില്‍ താമസിക്കുന്ന ഇദ്ദേഹം വടക്കന്‍ പറവൂരില്‍ ഗോതുരുത്ത് സ്വദേശിയാണ്.

2. ഗാനങ്ങള്‍
ഒന്ന് : ദൈവപിതാവിന്‍ തിരുസുതനാകും...
ആലാപനം : കെ. എസ് ചിത്ര
രചന ഫാദര്‍ ജോസഫ് മനക്കില്‍
സംഗീതം : ഫ്രാന്‍സിസ് മനക്കില്‍

രണ്ട് : ദൈവമാതാവേ, നിര്‍മ്മല കന്യകാമരിയേ...
ആലാപനം: ഗാഗുല്‍ ജോസഫും സംഘവും
രചന ഫാദര്‍ ജോസഫ് മനക്കില്‍
സംഗീതം ഫ്രാന്‍സിസ് മനക്കില്‍.

മൂന്ന് : ദിവ്യസക്രാരിയില്‍ കൂദാശയില്‍
ആലാപനം : എലിസബത്ത് രാജുവും സംഘവും
രചന ഫാദര്‍ ജോസഫ് മനക്കില്‍
സംഗീതം ഫ്രാന്‍സിസ് മനക്കില്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയില്‍ ശ്രവിച്ചത്  ചെല്ലപ്പന്‍ എന്ന് അറിയപ്പെടുന്ന ഫ്രാന്‍സിസ് മനക്കിലിന്‍റെ ദേവാലയ ഗാനങ്ങളാണ്.
 

26 June 2020, 13:14