തിരയുക

Vatican News
പാക്കിസ്ഥാനിലെ സ്റ്റോക് എക്സ്ചേഞ്ചിന്റെ പ്രധാന കവാടം. പാക്കിസ്ഥാനിലെ സ്റ്റോക് എക്സ്ചേഞ്ചിന്റെ പ്രധാന കവാടം.  (ANSA)

പാക്കിസ്ഥാന്റെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വെടിവയ്പ്പ്

പ്രാദേശീക മാധ്യമങ്ങൾ അറിയിക്കുന്നതനുസരിച്ച് രണ്ട് സുരക്ഷാ ജീവനക്കാരും ഒരു പോലീസും അക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ജൂൺ 29 ആം തിയതി, രാവിലെ തോക്കുധാരികളായ നാല് അക്രമികൾ പാക്കിസ്ഥാനിലെ സ്റ്റോക് എക്സ്ചേഞ്ചിന്റെ പ്രധാന കവാടത്തിൽ ഗ്രനേഡുകളും തോക്കുകളുമായി ആക്രമണം നടത്തി. എന്നാൽ അവർക്ക് ജോലിക്കാർ നിറഞ്ഞിരുന്ന ഇടത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. കറാച്ചിയിലെ സാമ്പത്തിക ഹൃദയ ഭാഗത്തുള്ള മന്ദിര കവാടത്തിൽ നടന്ന അക്രമണത്തിൽ ജോലിക്കാർ അതിനുള്ളിൽ തന്നെ കഴിയുകയും മറ്റുള്ളവരെ വേഗത്തിൽ  ഒഴിപ്പിക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാർ നടത്തിയ പ്രത്യാക്രമണത്തിൽ നാല് അക്രമികളും വധിക്കപ്പെട്ടു. കറാച്ചിയിലെ സ്റ്റോക്എക്സ്ചേഞ്ച്, ഇസ്ലമാബാദിലെയും ലാഹോറിലേയും എക്സ്ചേഞ്ചുകളെ ബന്ധിപ്പിക്കുന്ന രാജ്യത്തിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമാണ്. ഇസ്ലാമിക സംഘങ്ങളാൽ കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും പാകിസ്ഥാൻ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്   ബാലോക്കിസ്ഥാൻ പ്രവിശ്യയെ പാക്കിസ്ഥാനിൽ നിന്ന് മോചിക്കാനായി പ്രവർത്തിക്കുന്ന ബാലോക് ലിബറേഷൻ ആർമി അംഗങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്.

30 June 2020, 15:13