തിരയുക

Vatican News
വർണ്ണവിവേചനത്തിനെതിരെ.... വർണ്ണവിവേചനത്തിനെതിരെ....  (2020 Getty Images)

വർണ്ണവിവേചനത്തിനെതിരെയും സമാധാനത്തിനായും യുവജനങ്ങളുടെ ഫ്ലാഷ്മോബ്

"യുവജനങ്ങൾ സമാധാനത്തിനായി " (Youth For Peace) എന്ന സംഘടന "Black Lives Matter" മുന്നേറ്റത്തിൽ ഒരു ഫ്ലാഷ് മോബുമായി പങ്കു ചേരും എന്ന് സാന്ത് എജിഡിയോ സമൂഹത്തിന്റെ അറിയിപ്പിൽ പറയുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"നമ്മൾ സഹോദരരായി ഒന്നിച്ച് ജീവിക്കാൻ പഠിക്കണം " എന്ന മാർട്ടിൻ ലൂതർ കിംഗിന്റെ വാക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്  ഇന്ന് രാത്രി 9 മണിക്ക് റോമിലെ ടൈബർ നദിയിലെ ഉപദ്വീപിൽ എല്ലാത്തരം വർണ്ണവിവേചനത്തിനും, സാമൂഹീക അസമത്വത്തിനും, അക്രമങ്ങൾക്കും എതിരെ പോരാടേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചു കൊണ്ട് "യുവജനങ്ങൾ സമാധാനത്തിനായി " (Youth For Peace)  എന്ന സംഘടന "Black Lives Matter" മുന്നേറ്റത്തിൽ ഒരു ഫ്ലാഷ് മോബുമായി പങ്കു ചേരും. 

ഫ്ലാഷ് മോബിനു മുമ്പു അമേരിക്കയിൽ സമാധാനപൂർവ്വമായ സഹവർത്തിത്വത്തിനായുള്ള പ്രാർത്ഥനയും, സാൻ ബർത്തലോമിയോ ബസിലിക്കയുടെ മുഖപ്പിൽ ഒരു വലിയ ബാനറും പ്രദർശിപ്പിക്കുകയും തിരികൾ തെളിച്ച് പിടിക്കയും ചെയ്യും. സമാധാനത്തിനായുള്ള യുവജനങ്ങൾ (Youth For Peace) എന്നത് സാന്ത് എജിഡിയോ സമൂഹത്തിന്റെ ഇറ്റലിയിലേയും യൂറോപ്പിലേയും സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലും സജീവമായ യുവജന വിഭാഗമുന്നേറ്റമാണ്. അവർ ഒരു സമാധാനത്തിന്റെയും ഐക്യമത്യത്തിന്റെയും സംസ്കാരം പരത്തിക്കൊണ്ട് ഏറ്റം പുറം തള്ളപ്പെട്ട സമൂഹങ്ങളുടെ, പ്രായമായവരുടേയും, ബുദ്ധിമുട്ട അനുഭവിക്കുന്ന കുട്ടികളുടേയും, കുടിയേറ്റക്കാരുടേയും ഭവനരഹിതരുടേയും ഇടയിൽ പ്രവർത്തിക്കുന്നു.  കോവിഡ് 19 പ്രതിസന്ധിയിൽ നടത്തിയ നമ്മുടെ പ്രായമായവരെ രക്ഷിക്കാം (#SalviamoINostriAnziani) എന്ന ഒരു സമൂഹ്യ പ്രചാരണത്തിൽ ആയിരക്കണക്കിന് യുവജനങ്ങൾ  യൂറോപ്പ് മുഴുവനിലും നിന്ന് പങ്കു ചേർന്നു.

താല്പര്യമുള്ള മാധ്യമ പ്രവർത്തകർക്ക് com@santegidio.org എന്ന വിലാസത്തിൽ email അയച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

09 June 2020, 13:01