ചിലിയിലെ നസ്രത്ത് ഭവന സംഘടന രണ്ടാമത്തെ അഭയകേന്ദ്രം തുറന്നു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പുവർത്തോ മോൺട് ആർച്ച് ബിഷപ് മോൺ. ഫെർണാൺടോ റാമോസ് പെരെസിന്റെയും സാമൂഹിക വികസനത്തിനും കുടുംബത്തിനുമായുള്ള സേവന മന്ത്രാലയത്തിന്റെയും സംയുക്ത പ്രവർത്തനങ്ങളാണ് ഈ ഒരു സംരംഭം സാധ്യമാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച ആർച്ച് ബിഷപ്പ് റാമോസ് പെരെസിന്റെയും സാമൂഹ്യ വികസന മന്ത്രാലയ സെക്രട്ടറി സൊരായാ സയ്ദ് തോയ്ബറിന്റെയും സാന്നിദ്ധ്യത്തിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത ഭവനത്തിൽ 20 ഭവന രഹിതരെ 120 ദിവസത്തോളം താമസിപ്പിക്കുക വഴി കൊറോണാ വൈറസ് വ്യാപനം തടയുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. ഉദ്ഘാടനത്തിൽ, തോയ്ബർ, കെട്ടിട സംവിധാനത്തിന്റെ മാത്രമല്ല ഇതിന്റെ സാധ്യതയ്ക്ക് പിന്നിൽ പ്രവർത്തിച്ച മനുഷ്യരുടെ ഗുണമേന്മയ്ക്കും, ആഴമായ വിളിക്കും ഐക്യമത്യ മനോഭാവത്തിനും നന്ദി പറഞ്ഞു. 24 മണിക്കൂറും പ്രവർത്തനസജ്ജമായ ഈ രണ്ടാമത്തെ ഭവനത്തെക്കുറിച്ച് സന്തോഷം തോന്നുന്നു എന്ന് ആർച്ച് ബിഷപ്പ് റാമോസ് പെരേസും അഭിപ്രായപ്പെട്ടു.