തിരയുക

ക്വറൈന്റീലായിരിക്കുന്ന ജർമ്മനിയിലെ വെർൽ എന്ന പ്രദേശം... ക്വറൈന്റീലായിരിക്കുന്ന ജർമ്മനിയിലെ വെർൽ എന്ന പ്രദേശം... 

ബൊളീവിയൻ, ജർമ്മൻ യുവാക്കൾ കൊറോണാ വൈറസ് പകർച്ചവ്യാധിക്കെതിരെ സംയുക്ത പ്രവര്‍ത്തനത്തിലിറങ്ങി.

വീഡിയോക്കളും സന്ദേശങ്ങളും പരസ്പരം പങ്കുവച്ച് തങ്ങളുടെ അറിവുകൾ പരസ്പരം താരതമ്യം ചെയ്ത് കോവിഡ് 19 നെതിരെ ഒരുമിക്കുകയാണ് ജർമ്മനിയിലെയും ബൊളിവിയയിലെയും യുവാക്കൾ. വർഷങ്ങളായുള്ള അവരുടെ ഒരുമിച്ചുള്ള യാത്രയാണ് ഇപ്പോൾ മഹാമാരിക്കെതിരെ കെട്ടുറപ്പുള്ളതായത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"തങ്ങളെ തന്നെയും തങ്ങൾ സ്നേഹിക്കുന്നവരേയും സംരക്ഷിക്കുക " എന്നതാണ് അവരുടെ ലക്ഷ്യമെന്ന് മെത്രാൻ സമിതിയുടെ യുവജന സേവനത്തിന്റെ ഭാഗമായ സാഹോദര്യത്തിന്റെ സന്നധ സേവകരുടെ കമ്മീഷന്റെ (Commission of the Volunteers of the Brotherhood) ഏകോപകന്‍ ഇസബൽ ഗോമെസ് സാഞ്ചെസ് പറഞ്ഞു."എല്ലാവരേയും ബാധിക്കുന്ന ഒരു സാഹചര്യത്തിൽ നിസ്സംഗരായിരിക്കാൻ കഴിയാതിരുന്നത് കൊണ്ട്   സുരക്ഷാ അകലം പാലിച്ചും, വ്യക്തിപരമായ ശുചിത്വം പാലിച്ചും എന്ന് വിശദീകരിക്കുന്ന ചെറിയ ചെറിയ വീഡിയോകളിലൂടെ കോവിഡിന്റെ വ്യാപനം എങ്ങനെ തടയാമെന്ന് വിശദീകരിക്കുയായിരുന്നു."

തങ്ങളുടെ സാക്ഷ്യവും രണ്ടു സഹോദര രാജ്യങ്ങൾ തമ്മിലുള്ള അടുപ്പവും പ്രാർത്ഥനയിലൂടെ ഉറപ്പിക്കാനുള്ള സമയമായിരുന്നു ഇത്.  "ധൈര്യമായി, ക്ഷമയോടെ, ഒത്തിരി വിശ്വാസത്തോടെയിരിക്കുക. നമ്മൾ വളരെ വിപുലമായ ഒരു പ്രതിസന്ധിയിലാണ്, എങ്കിലും ഈ മഹാമാരി അധികം നീളില്ല" ഇതാണ്. യുവാക്കളോടു എനിക്ക് പറയാനുള്ളത് ഇസബെൽ പറഞ്ഞു.

22 June 2020, 13:00