തിരയുക

പ്രകൃതിയിലെ വിസ്മയങ്ങൾ! ജൈവവൈവിധ്യ ദിനം 2020 പ്രകൃതിയിലെ വിസ്മയങ്ങൾ! ജൈവവൈവിധ്യ ദിനം 2020 

ജൈവവൈവിധ്യ ലോക ദിനം!

ആന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം മെയ് 22-ന്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം മെയ് 22-ന് ആചരിക്കപ്പെടുന്നു.

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലാണ് ഈ വാർഷികാചരണം നടക്കുന്നത്.

2000-ത്തിലാണ് ഈ ദിനാചരണം ഐക്യരാഷ്ട്ര സംഘടന ഏർപ്പെടുത്തിയത്.

ഈ സംഘടന ലക്ഷ്യമിട്ടിരിക്കുന്ന സ്ഥായിയായ വികസന അജന്തയുടെ ഭാഗമാണ് ഈ ആചരണം.

“നമുക്കുള്ള പരിഹാരങ്ങൾ പ്രകൃതിയിൽത്തന്നെ” എന്നതാണ് ഇക്കൊല്ലത്തെ ജൈവവൈവിധ്യ ദിനാചരണത്തിൻറെ വിചിന്തനപ്രമേയം.

ജൈവവൈവിധ്യ സംബന്ധിയായ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതാണ് ഈ ദിനാചരണത്തിൻറെ ലക്ഷ്യം.

പ്രകൃതിയുമായുള്ള ബന്ധം പുനഃപരിശോധിക്കാൻ ആഗോള സമൂഹം വിളിക്കപ്പെട്ടരിക്കയാണെന്ന് ഈ ആചരണത്തെക്കുറിച്ചുള്ള ഒരു പ്രസ്താവന വ്യക്തമാക്കുന്നു.

സാങ്കേതിക മേഖലയിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും നമ്മുടെ ജീവിതം പൂർണ്ണമായും നമ്മുടെ ആരോഗ്യകരവും ഊർജ്ജസ്വലവുമായ ആവസവ്യവസ്ഥയെ ആശയിച്ചിരിക്കുന്നുവെന്ന് പ്രസ്താവനയിൽ കാണുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2020, 15:13