തിരയുക

കുടിയേറ്റക്കാരുമായി ബോട്ടുകൾ... കുടിയേറ്റക്കാരുമായി ബോട്ടുകൾ...  

അഭയാർത്ഥികളുമായുള്ള ഐക്യദാർഡ്യം ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആർച്ച് ബിഷപ്പ് വെല്ലാ ആവശ്യപ്പെട്ടു.

അഭയാർത്ഥികൾക്ക് ദിവസേന ഭക്ഷണം നൽകുന്ന ആൽഫ്രഡ് മിസി ഫൗണ്ടേഷന് നന്ദി പറഞ്ഞ മോൺ. ആൽഫ്രഡ് വെല്ല വേഗതയോടെ സഹായം തുടരാനുള്ള ഉപകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കോവിഡ്-19 മൂലമുണ്ടായ അടിയന്തരാവസ്ഥാ മാൾട്ടാ ദ്വീപിലെ അഭയാർത്ഥികളുടെ അവസ്ഥയെ കൂടുതൽ നിരാശാജനകമാക്കിയെന്നും എന്നാൽ മാൾട്ടയിലെ ജനങ്ങൾ ഐക്യദാർഡ്യത്തോടെ അടുത്ത ദിവസങ്ങളിൽ കുടിയേറ്റ കമ്മീഷൻ നിയന്ത്രിക്കുന്ന സൈനികപ്പാളയങ്ങളിൽ താമസിക്കുന്ന ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തുവെന്നും മെയ് ഇരുപത്തി നാലാം തിയതി വെളിപ്പെടുത്തി.

വിതരണവുമായി ബന്ധപ്പെട്ട സംഘടനയുടെ ഡയറക്ടർ മോൺ. ആൽഫ്രഡ് വെല്ല “ഗുണഭോക്താക്കളിൽ ആയിരം യൂറോ സംഭാവന ചെയ്ത കോവിഡ്-19 അസുഖം ബാധിക്കുകയും, സുഖപ്പെടുത്തുകയും ചെയ്ത ഒരു കുടുംബം ബുദ്ധിമുട്ടുള്ള ആളുകളെ പിന്തുണയ്ക്കാനും ധനസമാഹരണത്തിനായി മറ്റ് സുഹൃത്തുക്കളെയും ഉൾപ്പെടുത്താനും ആഗ്രഹിച്ചുവെന്നും വ്യക്തമാക്കി. നിലവിൽ അഭയാർത്ഥികൾക്ക് ഭക്ഷണം നൽകുന്ന ആൽഫ്രഡ് മിസി ഫൗണ്ടേഷന് നന്ദി പറഞ്ഞ മോൺ. ആൽഫ്രഡ്  വെല്ല വേഗതയോടെ സഹായം തുടരാനുള്ള ഉപകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

കുടിയേറ്റക്കാരുടെ സ്വീകരണവും, രക്ഷാപ്രവർത്തനവും സംബന്ധിച്ച്, കൗൺസിൽ ഓഫ് യൂറോപ്പിന്റെ മനുഷ്യവകാശ കമ്മീഷണർ ദുഞ്ച മിജറ്റോവിക് കഴിഞ്ഞ മെയ് 11 ന് മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ട് അബെലയ്ക്ക് അയച്ച കത്തിൽ കുടിയേറ്റക്കാരുമായി ബോട്ടുകൾ പ്രാദേശിക ജലത്തിന് പുറത്താണെന്ന് അറിയണമെന്നും

സഹായത്തിനുള്ള എല്ലാ അഭ്യർത്ഥനകളോടും വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള അധികാരികളുടെ ബാധ്യതയെ കുറിച്ച് ബോധ്യപ്പെടുത്തിയിരുന്നു.  

25 May 2020, 14:51