ആമസോണിയൻ ജനതയുമായി കത്തോലിക്കാ, ലൂഥറൻ സഭകൾ ഐക്യദാർഡ്യം പ്രകടിപ്പിച്ചു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ആമസോണിൽ അനിയന്ത്രിതമായി കോവിഡ് -19 വ്യാപിക്കുന്നത് ആശങ്കാജനകമാണെന്നും, അത് ആരോഗ്യ സംവിധാനങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു” എന്ന് നോർവ്വേയിലെ ലൂഥറൻ സഭാ പ്രസിഡന്റ് ബിഷപ്പ് ഒലവ് ഫിക്‌സ് ട്വീറ്റും ബിഷപ്പും, ഓസ്ലോ രൂപതയിലെ മോൺ.മർക്കസ് ബെർന്‍റ് ഈഡ്സ്വിഗ് ഒപ്പിട്ട കത്തിൽ വെളിപ്പെടുത്തി.
ഇതുവരെ നടത്തിയ പരിശോധനകൾ വൈറസിന്റെ യഥാർത്ഥ വ്യാപനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും നിരവധി വ്യക്തികൾ രോഗത്തിന്റെ വ്യക്തമായ ലക്ഷണങ്ങളുമായി, വൈദ്യസഹായം ലഭിക്കാതെ അവരുടെ വീടുകളിൽ മരണപ്പെട്ടുവെന്നും മേയ് നാലാം തിയതി ബ്രസീലിയൻ മെത്രാ൯ സമിതിയുടെ ഒരു പ്രഖ്യാപനത്തിൽ റിപ്പോർട്ട് ചെയ്തു. നഗരവാസികളെപ്പോലെ അടിസ്ഥാന ശുചിത്വം, മാന്യമായ പാർപ്പിടം, ഭക്ഷണം, തൊഴിൽ എന്നിവ കുറവുള്ള പ്രാന്തപ്രദേശങ്ങളിൽ കഴിയന്നവരും, പ്രത്യേകിച്ച് തദ്ദേശവാസികളും മറ്റ് ആമസോണിയൻ സമൂഹങ്ങളും വലിയ അപകടത്തിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കി.