തിരയുക

JERSON-ANTONY-musicista-indiano.jpg JERSON-ANTONY-musicista-indiano.jpg 

ഒരു ഗിറ്റാര്‍ മാന്ത്രീകന്‍റെ നല്ല ഈണങ്ങള്‍

ഗാനമഞ്ജരി : ജര്‍സണ്‍ ആന്‍റെണിയുടെ ജന്മസിദ്ധമായ വാസനയില്‍ വിരിഞ്ഞ ഈണങ്ങള്‍.
ജര്‍സണ്‍ ആന്‍റെണിയുടെ ഗാനമഞ്ജരി

സംഗീതം ജീവിത സപര്യയാക്കിയ ജര്‍സണ്‍
അഞ്ചു വയസ്സുമുതല്‍ വേദികളില്‍ ഗിറ്റാറുമായി അരങ്ങേറിയ ജര്‍സണ്‍ ആന്‍റെണി കേരളത്തിന്‍റെ ഒരു മൗലിക പ്രതിഭയാണ്. ഡോ. കെ. ജെ. യേശുദാസിന്‍റെ റെക്കോര്‍ഡിങ്ങുകളിലും ഗാനമേളകളിലും ഒരു കാലഘട്ടത്തില്‍ നിറഞ്ഞുനിന്നു. “ഇസൈ മന്നന്‍” ഇളയരാജ, ജെറി അമല്‍ദേവ്, എം.കെ. അര്‍ജ്ജുനന്‍, ശ്യാം തുടങ്ങിയ സംഗീതജ്ഞര്‍ക്കൊപ്പം ജര്‍സണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഗീതം ജീവിതസപര്യയാക്കിയ ജര്‍സണ്‍ പള്ളുരുത്തി സ്വദേശിയാണ്.

സ്വന്തമായി നടത്തുന്ന ജര്‍സണ്‍ ആന്‍റെണി “സ്കൂള്‍ ഓഫ് മൂസിക്” (Jerson Antony’s School of music) സംഗീതവിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഇഷ്ടസ്ഥാപനമാണ്.

ഗാനങ്ങള്‍
ഒന്ന് : വിടരും പ്രഭാതത്തില്‍
ആലാപനം : ഡോ. കെ. ജെ. യേശുദാസ്
രചന : റോയ് കാഞ്ഞിരത്താനം
സംഗീതം : ജര്‍സണ്‍ ആന്‍റെണി

രണ്ട് : ഒരു മരിയന്‍ സ്തുതിപ്പ്
ആലാപനം കെ. എസ്. ചിത്ര
രചന: റോയ് കാഞ്ഞിരത്താനം
സംഗീതം : ജര്‍സണ്‍ ആന്‍റെണി

മൂന്ന് : ഞാന്‍ ജീവന്‍റെ വാതില്‍ ...
ആലാപനം : ഉണ്ണിമേനോനും സുജാതയും
രചന: ഫാദര്‍ തദേവൂസ് അരവിന്ദത്ത്
സംഗീതം : ജെര്‍സണ്‍ ആന്‍റെണി

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ  "ഗാനമജ്ഞരി" -  ജര്‍സണ്‍ ആന്‍റെണിയുടെ ഈണങ്ങള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2020, 10:57