തിരയുക

ഹരിത സുന്ദര പ്രപഞ്ചത്തിൽ വിരിഞ്ഞ പുഷ്പം ഹരിത സുന്ദര പ്രപഞ്ചത്തിൽ വിരിഞ്ഞ പുഷ്പം 

ജൈവ ഇന്ധനത്തിൽ മൂലധനം മുടക്കുന്നതിൽ നിന്ന് പിൻവലിഞ്ഞ് 42 മതസംഘടനകൾ

നീതിപൂർവ്വകവും സ്ഥായിയുമായ സാമ്പത്തീക വളർച്ചയുടെ മാതൃക ഭൂമിയുടെയും മനുഷ്യകുലത്തിന്റെയും ഭാവിക്കായി രൂപീകരിക്കൽ ലക്ഷ്യമിട്ടാണ് 42 മത സംഘടനകളുടെ ഈ തീരുമാനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1929 ശേഷം ആഗോള നിലയിൽ വരുന്ന ഏറ്റം കഠിനമായ സാമ്പത്തിക പ്രതിസന്ധിയാണ് കൊറോണാ വൈറസ് കൊണ്ടുവരുന്നത്. 14 രാജ്യങ്ങളിൽ നിന്ന് പല വിഭാഗങ്ങളിൽപ്പെട്ട 42 മത സംഘടനകളാണ് ലോകത്തിലെ സർക്കാരുകളോടു  പൊതു ഇടപെടലുകൾക്ക് നീതിയുക്തവും ദീർഘകാലാടിസ്ഥിതമായ പദ്ധതികൾ കാർബണിന്റെ വിസർജ്ജനത്തിൽ കുറവു വരുത്തുന്നവയിലൂടെ ആസൂത്രണം ചെയ്യാൻ ആവശ്യപ്പെടുന്നത്.

ഈ പൊതു പ്രസ്താവനയിൽ കത്തോലിക്കാ, മെത്തോഡിസ്റ്റ്, ആംഗ്ലിക്കൻ, ബുദ്ധിസ്റ്റ് സംഘടനകളും ഉണ്ട്. ഇതിലെ കത്തോലിക്കാ പങ്കാളിത്വം പ്രധാന്യമാകുന്നത്, മേയ് മാസം 24 ന് ആരംഭിക്കുന്ന സൃഷ്ടിയുടെ കരുതലിനായി നീക്കിവച്ച വർഷത്തിന്റെയും സമഗ്ര പരിസ്ഥിതിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ Laudato si' എന്ന ചാക്രീക ലേഖന പ്രസിദ്ധീകരണത്തിന്റെ അഞ്ചാം വർഷവും ആയതിനാലാണ് .

ഇന്നത്തെ ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ പ്രതിസന്ധികൾ മുലം ഒരു പക്ഷേ  നമ്മുടെ പൊതു ഭവനത്തിന്റെ കരുതൽ മങ്ങിപ്പോയേക്കാം, പരിസ്ഥിതിയെ സംബന്ധിച്ച പാരീസ് ഉടമ്പടി അവഗണിക്കപ്പെടുന്നു. പല മൾട്ടിനാഷണൽ ഇന്ധന കമ്പനികളും 2015ൽ നൽകിയ നിർദേശങ്ങൾ പാലിച്ചിട്ടില്ലെന്ന്  ഇംഗ്ലണ്ടിലെ NGO, Operation Noah അറിയിക്കുന്നു.

ഈ സംയുക്ത അന്തർമതസംരംഭം സർക്കാരുകളെ പ്രോൽസാഹിപ്പിച്ച് നമ്മുടെ ജൈവ ഇന്ധനത്തോടുള്ള ആത്മഹത്യാപരമായ ആശ്രയത്വം മാറ്റി കൂടുതൽ പ്രായോഗീകവും ഫലപ്രദവുമായ മാറ്റങ്ങൾ സ്വീകരിക്കാൻ വേണ്ടിയാണെന്ന് ആംഗ്ലിക്കൻ സഭയുടെ മുൻ പ്രധാനാചാര്യൻ  റവ. റോവൻ വില്യംസ് അറിയിച്ചു.

ജൈവ ഇന്ധനത്തിനായി ചിലവഴിക്കുന്ന ഓരോ ഡോളറും സഹനത്തിന് നൽകുന്ന വോട്ടാണെന്ന്  ആഗോള കത്തോലിക്കാ പരിസ്ഥിതി മുന്നേറ്റത്തിന്റെ (MCGC) തലവനായ  തോമസ് ഇൻസുവായും, ജൈവ ഇന്ധനത്തിൽ നിന്ന് നിക്ഷേപങ്ങൾ എടുത്ത് കൂടുതൽ സുസ്ഥിര സാമ്പത്തിക സംരംഭങ്ങളിലേക്ക് മാറേണ്ടത് എന്നത്തെക്കാളും അത്യാവശ്യമാണ് എന്ന് ലോകസഭാ കൗൺസിൽ (WCC) ഉപ ജനറൽ സെക്രട്ടറി ഇസെബൽ അപ്പാവോ ഫിറിയും അഭിപ്രായപ്പെട്ടു.  ഇന്നെടുക്കുന്ന തീരുമാനങ്ങൾ മനുഷ്യകുലത്തിന്റെ ഭാവിയെ ആയിരം ആണ്ടുകളോളം ബാധിക്കുമെന്ന് Operation Noah യുടെ പ്രചാരണത്തിന്റെ തലവനായ ജെയിംസ് ബുച്ചാനൻ അറിയിച്ചു.

19 May 2020, 12:29