തിരയുക

Vatican News
പാപ്പായും, കർദിനാൾ ലൂയിസ് റാഫേൽ സാകോയും... പാപ്പായും, കർദിനാൾ ലൂയിസ് റാഫേൽ സാകോയും...   (ANSA)

മനുഷ്യരാശിക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനാചാരണത്തിൽ ഇറാഖിലെ കൽദായ സഭ പങ്ക്ചേരുന്നു

മെയ് 14ന് മനുഷ്യ സാഹോദര്യത്തിനായുള്ള ഉന്നത സമിതി സംഘടിപ്പിക്കുന്ന (High Committee for Human Brotherhood) മനുഷ്യരാശിക്കുവേണ്ടിയുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനാചാരണത്തിൽ മതാന്തര സംവാദതത്തിനായുള്ള ഫോന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റ് കർദിനാൾ മിഗുവ്വ്വേൽ ഏഞ്ചൽ അയ്യൂസോ ഗുക്സോട്ട് അദ്ധ്യക്ഷത വഹിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൽദായ പാട്രിയാർക്കേറ്റ് വെബ്സൈറ്റിൽ പുറത്തിറക്കിയ കുറിപ്പിൽ, കർദിനാൾ ലൂയിസ് റാഫേൽ സാകോ ഭൂരിഭാഗം വരുന്ന മുസ്ലീം വിശ്വാസികളായ എല്ലാ ഇറാഖികളോടും കൊറോണാ വൈറസ് മഹാമാരിയെ പരാജയപ്പെടുത്താനും, ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങളിൽ നിന്നും, ആരോഗ്യ അടിയന്തിര നയങ്ങളിൽ  നിന്നും മനുഷ്യരാശിയെ രക്ഷിക്കാനും പ്രാർത്ഥന നടത്തണമെന്ന് അഭ്യർത്ഥിച്ചു. കോവിഡ് -19 എന്ന പൊതുശത്രുവിനെയും, അതിൽ നിന്ന് ഉരുത്തിരിയുന്ന എല്ലാ പ്രശ്നങ്ങളെയും ഉന്മൂലനം ചെയ്ത് സുരക്ഷ, സ്ഥിരത, സന്തോഷം,സമാധാനം എന്നിവയോ ടെ  ജീവിക്കാൻ ഐക്യദാർഢ്യവും, സംയുക്ത ശ്രമവും ആവശ്യമാണെന്നും കർദിനാൾ ലൂയിസ് റാഫേൽ സാകോ സൂചിപ്പിച്ചു.  അതിനാൽ, കർദിനാളിന്റെ  ക്ഷണം സ്വീകരിച്ച്, മെയ് 14,  വ്യാഴാഴ്ച്ച വൈകുന്നേരം 6.30 ന്, ക്രിസ്ത്യാനികളെല്ലാവരും ആത്മീയമായ ഐക്യത്തോടെ ജപമാല അർപ്പിക്കുവാനും, അതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ സംപ്രക്ഷേപണം ചെയ്യുന്ന പാട്രിയാർക്കേറ്റിന്റെ ചാപ്പലിൽ  അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയിൽ പങ്ക്ചേരാനും ആഹ്വാനം ചെയ്തു.

അവസാനമായി, ഫ്രാൻസിസ് മാർപാപ്പാ ഇറാഖ് സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർദിനാൾ സാകോ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ ഫെബ്രുവരി 26 ന് പാപ്പായുടെ പൊതു ജന കൂടികാഴ്ച്ചയിൽ  അറബി സംസാരിക്കുന്ന തീർത്ഥാടകരെ അഭിവാദ്യം ചെയ്തുകൊണ്ട് “ഇറാഖിലെ പൗരന്മാരായ ഞാൻ നിങ്ങളോടു വളരെ അടുപ്പത്തിലാണെന്ന് മാർപ്പാപ്പാ പരാമർശിച്ചതിനെ അനുസ്മരിക്കുകയും ഈ വർഷം പാപ്പാ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്ന രാജ്യങ്ങളിലെ സമാധാനത്തിനായി താൻ പ്രാർത്ഥിക്കുന്നുവെന്നും കർദിനാൾ ലൂയിസ് റാഫേൽ സാകോ രേഖപ്പെടുത്തി.

 

 

 

12 May 2020, 07:25