തിരയുക

Vatican News
2020.05.22 JOY chencheril mcbs, poeta ഫാദര്‍ ജോയ് ചെഞ്ചേരില്‍ എം. സി. ബി. എസ്. 

ഫാദര്‍ ജോയ് ചെഞ്ചേരിലിന്‍റെ ഗാനമഞ്ജരി

“ഇത്ര ചെറുതാകാന്‍ എത്ര വളരേണം...” എന്ന ഭക്തിഗാനവുമായി ശ്രദ്ധേയനായ ഫാദര്‍ ജോയി ചെഞ്ചേരിലിന്‍റെ ഗാനങ്ങളുടെ ശബ്ദരേഖ.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

ചെഞ്ചേരിലിന്‍റെ വചനഗാനങ്ങള്‍

ഗാനരചയിതാവും പ്രഭാഷകനും
കാരുണീകന്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവര്‍ത്തിക്കുന്ന ഫാദര്‍ ജോയ് ചെഞ്ചേരില്‍ കേരളത്തിലെ ദിവ്യകാരുണ്യ പ്രേഷിതരുടെ സന്ന്യാസ സഭാംഗമാണ് – എം.സി.ബി.എസ്സ്...! ആത്മീയഗ്രന്ഥങ്ങളുടെ രചയിതാവും പ്രഭാഷകനുമാണ്. സഭയുടെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങളിലും വചനശുശ്രൂഷയിലും വ്യാപൃതനായിരിക്കുന്ന ഫാദര്‍ ചെഞ്ചേരില്‍ ഏറെ നല്ല ഭക്തിഗാനങ്ങള്‍ കേരളത്തിനു സമ്മാനിച്ചിട്ടുണ്ട്. കോട്ടയത്തെ മാന്നാര്‍ സ്വദേശിയാണ്.

ഗാനങ്ങള്‍
ഒന്ന് : കരുണതന്‍ അള്‍ത്താരയില്‍
ആലാപനം : കെസ്റ്റര്‍
രചന : ഫാദര്‍ ജോയ് ചെഞ്ചേരില്‍
സംഗീതം : അന്‍വര്‍

രണ്ട് : വചനാമൃതം
ആലാപനം വിജയ് യേശുദാസും സംഘവും
രചന : ഫാദര്‍ ജോയ് ചെഞ്ചേരില്‍
സംഗീതം : ജോയ് തോട്ടാന്‍

മൂന്ന് : ദൈവത്തോടെപ്പോഴും...
കൊറോണാക്കാലത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു സന്ദേശഗീതം

ആലാപനം : നന്ദു കാര്‍ത്തയും സംഘവും
രചന : ഫാദര്‍ ജോയ് ചെഞ്ചേരില്‍
സംഗീതം : മാധു പോള്‍

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമജ്ഞരിയില്‍ നിങ്ങള്‍ ശ്രവിച്ചത്, ഫാദര്‍ ജോയ് ചെഞ്ചേരിലിന്‍റെ ഭക്തിഗാനങ്ങളാണ്.
 

22 May 2020, 12:36