തിരയുക

ചൂഷണം ചെയ്യപ്പെടുന്ന കുട്ടി... ചൂഷണം ചെയ്യപ്പെടുന്ന കുട്ടി... 

കാണാതായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിച്ചു

1983 മുതൽ ഓരോ വർഷവും മെയ് 25 നാണ് കാണാതായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം ആചരിക്കപ്പെടുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

1979 മെയ് 25 ന് ന്യൂയോർക്കിൽ തട്ടിക്കൊണ്ടുപോയ ഈതൻ പാറ്റ്സിൻ എന്ന കുട്ടിയുടെ തിരോധാനത്തിന്റെ  അടിസ്ഥാനത്തിൽ ഈ പ്രതിഭാസത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനും, കാണാതായ  കുട്ടികളെക്കുറിച്ചുള്ള വാർത്തകൾ  ലഭിക്കാത്ത മാതാപിതാക്കൾക്ക് ഐക്യദാർഡ്യത്തിന്റെയും പ്രത്യാശയുടെയും സന്ദേശം അയയ്ക്കുന്നതിനായാണ് ഈ ദിവസം സ്ഥാപിക്കപ്പെട്ടത്. കാണാതായ കുട്ടികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന കാണാതാകുകയും,  ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്കായുള്ള അന്താരാഷ്ട്ര കേന്ദ്രത്തിന്റെ (International Center for Missing and Exploited Children) (ICMEC) കാര്യപരിപാടികൾ കാണാതായ കുട്ടികൾക്കായുള്ള ആഗോള ശൃംഖലയുടെ ഭാഗമായാണ് ഇത് ആചരിക്കപ്പെടുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 May 2020, 15:02