തിരയുക

2020.05.29 jollee abrahm artista indiana 2020.05.29 jollee abrahm artista indiana 

ഇന്നും മലയാളത്തിന്‍റെ ഇഷ്ടഗായകന്‍ ജോളി എബ്രാഹം

ഗാനമഞ്ജരി : “താലത്തില്‍ വെള്ളമെടുത്തു...” എന്ന ഗാനവുമായി തുടക്കമിട്ട ജോളി എബ്രാഹത്തിന്‍റെ ഭക്തിഗാനങ്ങള്‍ - ശബ്ദരേഖയോടെ...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ജോളി എബ്രാഹത്തിന്‍റെ ഭക്തിഗാനങ്ങള്‍

ഒളിമങ്ങാത്ത സംഗീതയാത്ര
തനിമയാര്‍ന്ന ശബ്ദവും വ്യക്തിത്വവുംകൊണ്ട് ഇന്നും തെന്നിന്ത്യയില്‍ തെളിഞ്ഞുനില്ക്കുന്ന ഗായകനാണ് ജോളി എബ്രാഹം. സിനിമഗാനങ്ങളെക്കാള്‍ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ക്രിസ്തീയ ഭക്തിഗാന രംഗത്ത് ജോളിയുടെ സംഭാവന അതുല്യമാണ്. സപ്തതി എത്തിനില്ക്കുമ്പോഴും തന്‍റെ സംഗീതസപര്യ ഒളിമങ്ങാതെ തുടരുന്നു.

20 വര്‍ഷം പൂര്‍ത്തിയാക്കുന്ന “മ്യൂസി-കെയര്‍” (MusiCare) സംഗീത പരിപാടികളുടെയും ഉപവി പ്രവര്‍ത്തനങ്ങളുടെയും പ്രസ്ഥാനത്തിന്‍റെ സ്ഥാപകനും ഡയറക്ടറുമാണ് ജോളി.  ചെന്നൈയില്‍ സ്വന്തമായുള്ള “രോഹിത്ത് റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോ”യില്‍ പൂര്‍ണ്ണമായും മുഴുകിയതാണ് അദ്ദേഹത്തിന്‍റെ  ജീവിതം. ചെന്നൈ, കില്‍പാക്ക് ഗാര്‍ഡന്‍സില്‍ സകുടുംബം സ്ഥിരതാമസമെങ്കിലും ഈ സംഗീതോപാസകന്‍ കൊച്ചിയില്‍  കുമ്പളം സ്വദേശിയാണ്.

ഗാനങ്ങള്‍
ഒന്ന് : താലത്തില്‍ വെള്ളമെടുത്തു
രചന : ആബേല്‍ സി.എം.ഐ.
സംഗീതം : റഫി ജോസ്
ആലാപനം : ജോളി എബ്രാഹം

രണ്ട് : യേശുവിന്‍ സ്നേഹം
ജോളി രചിച്ച ഗാനത്തിന് ഈണംപകര്‍ന്നത് ഏണസ്റ്റ് ചെല്ലപ്പ
ആലാപനം: ജോളി എബ്രാഹം

മൂന്ന് : രോഗമുക്തിക്കായൊരു പ്രാര്‍ത്ഥന...
രചനയും സംഗീതവും : ഡോ. അജിത്കുമാര്‍ 
ആലാപനം : ജോളി എബ്രാഹം.

വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമജ്ഞരിയില്‍ നിങ്ങള്‍  ശ്രവിച്ചത്  ഗായകന്‍ ജോളി എബ്രാഹത്തിന്‍റെ ഭക്തിഗാനങ്ങളാണ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2020, 12:58