പാപ്പായുടെ ദിവ്യബലി തത്സമയ സംപ്രേഷണം അവസാനിക്കുന്നു
- ഫാദര്‍ വില്യം നെല്ലിക്കല്‍
തത്സമയ സംപ്രേഷണം
അവസാനിക്കുന്നു
മഹാമാരിയുടെ കാലത്ത് ആരംഭിച്ച പാപ്പായുടെ ജനരഹിത ദിവ്യബലി മെയ് 18-നുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ ജന്മശതാബ്ദിനാളില് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലുള്ള വിശുദ്ധന്റെ സ്മൃതിമണ്ഡപത്തിന്റെ അള്‍ത്താരയില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിക്കുന്ന അനുസ്മരണ ദിവ്യബലിയുടെ തത്സമയ സംപ്രേഷണത്തോടെ സമാപിക്കുകയാണ്.
ഇറ്റലിയിലെ ദേവാലയങ്ങളില്‍ ദിവ്യബലി
പുനരാരംഭിക്കുന്നു
മെയ് 18-മുതല്‍ ഇറ്റലിയിലെ ദേവാലയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പമുള്ള ദിവ്യബലി ആരംഭിക്കുവാന്‍ ഇറ്റാലിന്‍ സര്‍ക്കാരും വത്തിക്കാനും ഒരുമിച്ച് തീരുമാനിച്ചതിനാല്‍ സാന്താ മാര്ത്തയില്നിന്നുമുള്ള പാപ്പാ ഫ്രാന്‍സിസിന്റെ അനുദിന ദിവ്യബലിയുടെ സംപ്രേഷണം മെയ് 19-മുതല്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി മത്തെയോ ബ്രൂണി, മെയ് 13, ബുധനാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: