വത്തിക്കാന്‍ മ്യൂസിയം "ഓണ്‍ലൈന്‍" സന്ദര്‍ശിക്കാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
വത്തിക്കാന്‍ മ്യൂസിയത്തിലേയ്ക്കു സ്വാഗതം
വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശനത്തിന് കൊറോണക്കാലത്ത് ഒരു ഡിജിറ്റല്‍ സാദ്ധ്യതയെന്ന് മ്യൂസിയം ഡയറക്ടര്‍, ബാര്‍ബര യത്തെയുടെ പ്രസ്താവന അറിയിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധിമൂലം വത്തിക്കാന്‍ മ്യൂസിയം അടച്ചിരിക്കയാണെങ്കിലും ഡിജിറ്റല്‍ മാധ്യമ സൗകര്യത്തിന്‍റെ ഭാവനാലോകത്ത് ആര്‍ക്കും വത്തിക്കാന്‍റെ വിഖ്യാതമായ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാനാവുമെന്ന്, ഡയറക്ടര്‍ ബാര്‍ബര യത്ത് അറിയിച്ചു. മാര്‍ച്ച് 31-Ɔο തിയതി ചൊവ്വാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ മ്യൂസിയത്തിലേയ്ക്ക് (virtual tour) ഡിജിറ്റല്‍ സൗകര്യങ്ങളിലൂടെ സാങ്കല്പിക സന്ദര്‍ശനം നടത്തുവാനുള്ള സൗകര്യത്തെക്കുറിച്ച് വത്തിക്കാന്‍റെ മ്യൂസിയം ഡറക്ടര്‍ അനുസ്മരിപ്പിച്ചത്.
വിശ്വത്തര സൃഷ്ടികളുടെ അപൂര്‍വ്വശേഖരം
മൈക്കിളാഞ്ചലോയുടെ വിശ്വത്തര സൃഷ്ടികളുള്ള സിസ്റ്റൈന്‍ കപ്പേളയും, നവോത്ഥനാകാലത്തെ വിസ്മയമായ റാഫേലിന്‍റെ നിറക്കൂട്ടുകളുടെ ഹാളും, ക്ലെമന്‍റൈന്‍ മ്യൂസിയവും, നിക്കൊളീനയുടെ കപ്പേള മുതല്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കവരെ എത്തുന്ന അവാസ്ഥവികമെങ്കിലും, വിശ്വത്തര കലാശില്പങ്ങളുടെയും, സൗന്ദര്യത്തിന്‍റെയും വിശ്വാസത്തിന്‍റെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഒരു “ഓണ്‍ലൈന്‍ സന്ദര്‍ശനം” ആരുടെയും വിരല്‍തുമ്പത്ത് സൗജന്യമായി ലഭ്യമാണെന്ന് ബാര്‍ബര യത്ത് വ്യക്തമാക്കി.
For virtual itineries click or use this link :
http://www.museivaticani.va/content/museivaticani/en/collezioni/musei/tour-virtuali-elenco.html