തിരയുക

കൊറോണാ വൈറസിനെ കുറിച്ച്സംസാരിക്കുന്ന ഡോക്ടർമാർ കൊറോണാ വൈറസിനെ കുറിച്ച്സംസാരിക്കുന്ന ഡോക്ടർമാർ 

പ്രഥമ ശുശ്രൂഷയ്ക്കായുള്ള ഉപകരണങ്ങൾ യൂണിസെഫ് ഇറ്റലിയിലെത്തിച്ചു.

മാർച്ച് 30 ആം തീയതി യൂണിസെഫ് ഇറ്റലിയുടെ അദ്ധ്യക്ഷനായ ഫ്രാൻസിസ്കോ താ മാംഗോ അറിയിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൊറോണാ രോഗബാധിതരുടെ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പ്രഥമ പിന്തുണ നൽകുന്നതിന് ഭാഗമായി  ആവശ്യമായി വരുന്ന മാസ്ക്കുകൾ, കണ്ണടകൾ, പുറം കുപ്പായങ്ങൾ, തെര്മോമീറ്ററുകൾ, പരിശോധനയ്ക്ക് ഉപയോഗിക്കുന്ന കൈയുറകൾ, സംരക്ഷണ വസ്ത്രങ്ങൾ മുതലായവ നൽകുവാൻ തീരുമാനിച്ചതായി യൂണിസെഫിന്റെ ഇറ്റലിയുടെ അദ്ധ്യക്ഷന് ഫ്രാൻസിസ്കോ സമയം വെളിപ്പെടുത്തി. ഇന്നലെ രാവിലെ 37 പാലറ്റ്മായി റോമിലെത്തിയ ട്രക്രിനെ യൂണിസെഫ് ഡയറക്ടർ ജനറൽ പൗലോ സ്വീകരിച്ചു.  യൂണിസെഫ് ഈ സഹായം സിവിൽ സംരക്ഷണത്തിനെ ഏൽപ്പിച്ചു. ഈ സുപ്രധാനമായ ആരോഗ്യ ഉപകരണങ്ങൾ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങളിൽ സഹായകമാകുമെന്നും പൗലോ അഭിപ്രായപ്പെട്ടു. ലോകത്തിലെ വിവിധ രാജ്യങ്ങളിലും ഇറ്റലിയിലും പകർച്ചവ്യാധി ബാധിച്ച എല്ലാ ദുർബ്ബല കുടുംബങ്ങളെയും സഹായിക്കണമെന്ന ലക്ഷ്യത്തോടെയുള്ള യൂണിസെഫിന്റെ പ്രവർത്തനങ്ങൾ അടിയന്തരാവസ്ഥ ആരംഭിച്ചതുമുതൽ 4.27 ദശലക്ഷത്തിലധികം കൈയുറകൾ,573300 സർജിക്കൽ മാസ്കുകൾ,98931 N95ശ്വാസന യന്ത്രങ്ങൾ, 156577 പുറങ്കുപ്പായങ്ങൾ ,12750 സംരക്ഷണ കണ്ണടകൾ എന്നിവ ലോകമെമ്പാടും എത്തിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2020, 10:53