വെനിസ്വലയിലെ കാരിത്താസ്: കൊറോണാ മഹാമാരി ഐക്യമത്യം ഇരട്ടിപ്പിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
വെനിസ്വലയിലെ കാരിത്താസിന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിക്കൊണ്ട് വിദൂരസ്ഥമായ സ്ഥലങ്ങളിൽ വീടുവീടാന്തരം പ്രായമായവർക്ക് അടിസ്ഥാന ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ എത്തിക്കാനും, പോഷകാഹാരക്കുറവുള്ള കുട്ടികൾക്ക് സഹായമെത്തിക്കാനും വീടുകളിൽ മരുന്നുകൾ നൽകാനുമുള്ള പ്രവർത്തനങ്ങൾ തുടരുന്നുവെന്നും, പെട്രോളിന്‍റെ ദൗർലഭ്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും ആളുകളുടെ സഹകരണ സഹായത്തിന് കുറവുണ്ടായിട്ടില്ല എന്നും അറിയിച്ചു. ഭക്ഷണസാമഗ്രികളും സാമ്പത്തീക സഹായവും നൽകാൻ ജനങ്ങൾ മുന്നോട്ടു വരുന്നുണ്ടെന്നും ഈ കൊറോണാ മഹാമാരിയുടെ നേരത്ത് അതിൽ ഇരട്ടി വർദ്ധനയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വൈറസിനെക്കുറിച്ചറിഞ്ഞതുമുതൽ ആദ്യം അതിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ചുള്ള മാർഗ്ഗരേഖകളാണ് തയ്യാറാക്കിയത്. തങ്ങളുടെ ജോലിക്കാർക്ക് രോഗം ബാധിക്കാതിരിക്കാനും പകർത്താതിരിക്കാനുമുള്ള മുൻകരുതലുകൾ സ്വീകരിച്ചു. പിന്നീട് ഭക്ഷണം, ആരോഗ്യം, സാമൂഹ്യ സഹായം തുടങ്ങിയ അത്യാവശ്യ സേവനങ്ങൾ ചെയ്യാൻ ആരംഭിച്ചു.
പകർച്ചകൾ തടയാനും സാമൂഹീക അകലം പാലക്കാനുംവേണ്ടി എല്ലാ സേവനങ്ങളും പുനഃ സജ്ജീകരിച്ചു. ഒരുമിച്ചുള്ള ഭക്ഷണശാലകൾ നിറുത്തി ഭക്ഷണം വീടുകളിലെത്തിക്കാനും , ഉപദേശസേവനങ്ങൾ ഫോണിലൂടെ നൽകാനും, കാരിത്താസിന്‍റെ ഓഫീസുകളിൽ സന്ദർശനം മുൻകൂട്ടി നൽകി തിരക്ക് ക്രമീകരിക്കാനും ശ്രദ്ധിച്ചു. സാമൂഹ്യ മാധ്യമ നെറ്റ് വർക്കുകളുടെ സഹായത്തോടെ ഓൺലൈൻ സെമിനാറുകളും മറ്റും വച്ച് വൈറസിനെതിരായ ശുചീകരണ രീതികളും, കുടുംബങ്ങൾ തമ്മിലുള്ള ഐക്യമത്യവും പ്രോൽസാഹിപ്പിക്കാനും അങ്ങനെ ആരും തഴയപെടാതിരിക്കാനുംവേണ്ട കാര്യങ്ങൾ ചെയ്യുന്നതായും ജാനെത്ത് മാർക്വെസ് അറിയിച്ചു.