തിരയുക

കോവിദ് 19 മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കൂ, പ്രാർത്ഥനയിൽ ഏതാനും യഹൂദ വിശ്വാസികൾ കോവിദ് 19 മഹാമാരിയിൽ നിന്ന് ലോകത്തെ രക്ഷിക്കൂ, പ്രാർത്ഥനയിൽ ഏതാനും യഹൂദ വിശ്വാസികൾ 

ഇസ്രായേലിൽ മതനേതാക്കൾ പ്രാർത്ഥനയിൽ!

യഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും ദ്രൂസുകളുമടങ്ങിയ മതനേതാക്കൾ കൊറോണവെറസിറെ കരാളഹസ്തങ്ങളിൽ നിന്ന് ലോകം വിമോചിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 വസന്തയുടെ പിടയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഇസ്രായേലിലെ മതനേതാക്കൾ ഒത്തോരുമിച്ച് ദൈവസഹായം തേടുന്നു.

ബുധനാഴ്ചയാണ് (22/04/20) യഹൂദരും ക്രൈസ്തവരും മുസ്ലീങ്ങളും ദ്രൂസുകളുമടങ്ങിയ മതനേതാക്കൾ കൊറോണവൈറസ് പ്രതിരോധ കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഈ പ്രാർത്ഥന നടത്തിയത്.

ഇതിൽ വിശ്വാസികൾ ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലുടെ പങ്കുചേർന്നു.

രോഗികളെ സൗഖ്യമാക്കുകയും ഈ വസന്തയെ ഭൂമുഖത്തു നിന്നു തുടച്ചുനീക്കുകയും ചെയ്യണമെയേന്ന് മതനേതാക്കൾ ദൈവത്തോടു പ്രാർത്ഥിച്ചു

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2020, 14:15