ഫാദര്‍ നെല്‍സണ്‍ ഡിസില്‍വയുടെ സ്തുതിഗീതങ്ങള്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
ഒരു യുവസംഗീത സംവിധായകന്‍
ഇന്നത്തെ ഗാനമഞ്ജരിയില്‍ യുവസംഗീത സംവിധായകനായ ഫാദര്‍ നെല്‍സണ്‍ ഡിസില്‍വയെ പരിചയപ്പെടുത്തുകയാണ്. ഒബ്ലയിറ്റ്സ് ഓഫ് സെന്‍റ് ജോസഫ് സഭയില്‍ (Oblates of Saint Joseph) കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള സെന്‍റ് തോമസ് പ്രോവിന്‍സ് അംഗമാണ് ഇദ്ദേഹം. ഇപ്പോള്‍ ജെര്‍മ്മനിയിലെ ഓഎസ്ജെ സമൂഹത്തോടൊപ്പം അജപാലന ശൂശ്രൂഷചെയ്യുന്നു. മതിലകം സ്വദേശിയാണ് ഫാദര്‍ നെല്‍സണ്‍. ആരാധനക്രമ സംഗീതത്തിനായുള്ള റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും (Universita Pontificia per Musica Sacra) ബിരുദാനന്തര ബിരുദധാരിയാണ്. അജപാലന ജോലികള്‍ക്കിടയിലും ഉള്ളില്‍ തിങ്ങിനില്ക്കുന്ന സംഗീതപ്രേമത്തില്‍ അടുത്തകാലത്ത് ചിട്ടപ്പെടുത്തിയ മൂന്നു ഗാനങ്ങളാണ് ഇന്നത്തെ ഗാനമഞ്ജരിയില്‍ അവതരിപ്പിക്കുന്നത്.
ഗാനങ്ങള്‍
ഒന്ന് : ഇടയനായ് കൂടെ...
രചന, സംഗീതം: ഫാദര്‍ നെൽസൺ ഡിസിൽവ, ഓഎസ്ജെ
ആലാപനം: മേരി സൂര്യയും സംഘവും
രണ്ട് : "ഫിയാത്ത്..."
രചന: ഫാ. സുമേഷ് ജോസഫ്, ഓഎസ്എ
സംഗീതം : ഫാദര്‍ നെൽസൺ ഡിസിൽവ, ഓഎസ്ജെ
ആലാപനം : അഭിജിത് കൊല്ലവും കോറസും..
മൂന്ന് : എൻ ഹൃത്തിൽ
രചന: സിമ്മി പ്രസൂൺ
സംഗീതം : ഫാദര്‍ നെൽസൺ ഡിസിൽവ, ഓഎസ്ജെ
ആലാപനം: സിയ ജോസ്
ഈ നല്ല ഗാനള്‍ക്ക് ഫാദര്‍ നെല്‍സണ്‍ ഡിസില്‍വയ്ക്കും, അദ്ദേഹത്തിന്‍റെ പശ്ചാത്തല സംഗീതസഹായി ഷാജി ജൂസയ്ക്കും കലാകാരന്മാര്‍ക്കും നന്ദിയര്‍പ്പിക്കുന്നു!