തിരയുക

2018.10.27 Jesus heals Blind Bartimaeus 2018.10.27 Jesus heals Blind Bartimaeus 

ഭീതിയുടെ നാളുകളില്‍ സാന്ത്വനമായൊരു ഗാനമഞ്ജരി

കൊറോണ വൈറസ് ബാധയുടെ ഭീതിദമായ ചുറ്റുപാടില്‍ വത്തിക്കാന്‍ റേഡിയോ പ്രക്ഷേപണംചെയ്ത ഗാനമഞ്ജരി ശ്രവിക്കാം.

ഇന്നത്തെ ഗാനമഞ്ജരിയില്‍ ഫാദര്‍ തദേവൂസ് അരവിന്ദത്ത് രചിച്ച് ഇണംപകര്‍ന്ന മൂന്നു ആത്മീയ ഗീതങ്ങളാണ് :

തദേവൂസച്ചന്‍റെ ഭക്തിഗാനങ്ങള്‍


1. ഈശോ എന്നെ സ്പര്‍ശിച്ചു
ആദ്യമായി... തദേവൂസച്ചന്‍ കുട്ടികള്‍ക്കുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനമാണ്. കോവിഡ് 19 രോഗബാധയില്‍ ഏറെ ക്ലേശിക്കുന്ന ഇറ്റലി, ഇറാന്‍, തെക്കന്‍ കൊറിയ എന്നിങ്ങനെയുള്ള രാജ്യങ്ങളെയും നമ്മുടെ നാടിനെയും, ഭാരതത്തെയും ഈ ലോകത്തെയും രക്ഷിക്കണമേയെന്ന് രോഗികളെ തൊട്ടുസുഖപ്പെടുത്തിയ യേശുവിനോടു പ്രാര്‍ത്ഥിക്കാം.
ഗാനമാലപിച്ചത് മിന്‍മിനിയും സംഘവും.

2. എന്‍ ജീവിതത്തില്‍ തകര്‍ച്ചകളില്‍
മനോഹരമായൊരു പ്രാര്‍ത്ഥനയാണ് ഫാദര്‍ തദേവൂസിന്‍റെ അടുത്ത ഗാനം. ജീവിതത്തി‍ന്‍റെ തകര്‍ച്ചകളില്‍ ദൈവസന്നിധി തേടുന്ന മനുഷ്യന്‍റെ ധ്യാനമാണിത്. വൈറസ് വരുത്തിയിരിക്കുന്ന വന്‍തകര്‍ച്ചകളില്‍നിന്ന് എല്ലാവരെയും കത്തുരക്ഷിക്കണമേ, എന്നു ഗാനത്തിന്‍റെ വരികള്‍ ധ്യാനിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കാം! ആലാപനം കെ. ജി. മാര്‍ക്കോസും സംഘവും

3. കന്യകാംബികേ....!
തദേവൂസ് അരവിന്ദത്ത് അച്ചന്‍റെ ഭാവനയില്‍ വിരിഞ്ഞ തനിമയുള്ളൊരു ഒരു മരിയഗീതമാണ് അടുത്തത്. യേശുവിന്‍റെ ഈ ഭൂമിയിലെ രക്ഷാകരയാത്രയില്‍... ബെതലഹേം മുതല്‍.... കാല്‍വരിവരെ കൂടെയുണ്ടായിരുന്ന കന്യകാനാഥയോ‌ടുള്ള യാചനാഗീതമാണിത്. ഇന്നു ലോകം അനുഭവിക്കുന്ന വന്‍ പ്രതിസന്ധിയില്‍ യേശുവിന്‍റെ അമ്മയോടു നമുക്കു പ്രാര്‍ത്ഥിക്കാം. അമ്മേ, നയിക്കണേ, ഞങ്ങളെയും ഞങ്ങളുടെ ലോകത്തെയും ഈ മഹാമാരിയില്‍നിന്നും കാത്തുകൊള്ളണമേ! ആലാപനം മിന്‍മിനിയും സംഘവും.

മനോരമ മ്യൂസിക്സ് പ്രകാശനംചെയ്തിട്ടുള്ള  "ഈശോ എന്നെ സ്പര്‍ശിച്ചു..." എന്ന ഗാനശേഖരത്തിലേതാണ് ഈ ഗാനങ്ങള്‍.

ഫാദര്‍ തദേവൂസ് അരവിന്ദത്തിന്‍റെ “ഗാനമഞ്ജരി”യോടെ ഇന്നത്തെ മലയാളപരിപാടി സമാപിക്കുന്നു. ഒരുക്കിയത് ഫാദര്‍ വില്യം നെല്ലിക്കല്‍... ഏവര്‍ക്കും നന്ദി, നമസ്കാരം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 April 2020, 14:04