ലോകത്ത് ഭക്ഷ്യക്ഷാമം രൂക്ഷമെന്ന് “ഫാവോ”
- ഫാദര്‍ വില്യം നെല്ലിക്കല്‍
ലോകത്തെ പട്ടിണിപ്പാവങ്ങള്‍
2019-ന്‍റെ അന്ത്യത്തില്‍ എടുത്ത റിപ്പോര്‍ട്ടു പ്രകാരം ലോകത്തെ 55 രാഷ്ട്രങ്ങളിലായി 13 കോടിയില്‍ അധികം ജനങ്ങള്‍ ഭക്ഷ്യദൗര്‍ലഭ്യത്തിലാണ് ജീവിക്കുന്നത്. കൊറോണ മഹാമാരി ഇനിയും കാരണമാക്കാവുന്ന ഭക്ഷ്യോല്പന്നങ്ങളുടെ ഉല്പാദനക്കുറവ് കൂടുതല്‍ രാഷ്ട്രങ്ങളെയും കുടുംബങ്ങളെയും ഭക്ഷ്യക്ഷാമത്തില്‍ ആഴ്ത്താന്‍ ഇടയുണ്ടെന്ന് ഫാവോ, യൂറോപ്യന്‍ യൂണിയന്‍, യുണിസെഫ് എന്നീ പ്രസ്ഥാനങ്ങള്‍ ഏപ്രില്‍ 22-Ɔο തിയതി ബുധനാഴ്ച സംയുക്തമായി ഒരുക്കിയ വാര്‍ഷിക ആഗോള റിപ്പോര്‍ട്ട് അറിയിച്ചു. 2019 ഡിസംബറില്‍ തയ്യാറാക്കിയതാണ് മേല്‍ സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോര്‍ട്ട്. 2017-നുശേഷം നിരീക്ഷിച്ചിട്ടുള്ള ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമാവസ്ഥയാണ് 2019 ഡിസംബറിലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.
ഭക്ഷ്യദൗര്‍ലഭ്യത്തിന്‍റെ നാടുകള്‍
ഭക്ഷ്യക്ഷാമം രൂക്ഷമായ ഏറ്റവും അധികം രാജ്യങ്ങളും 7 കോടിയില്‍ അധികം പാവങ്ങളുമുള്ളത് ആഫ്രിക്കാ ഭൂഖണ്ഡത്തിലാണെങ്കില്‍, ബാക്കി 18 കോടി ലാറ്റിന്‍ അമേരിക്ക-കരീബിയന്‍ നാടുകളിലും, 4 കോടിയില്‍ അധികം ഏഷ്യയിലുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. മനുഷ്യജീവിതത്തില്‍ ഭക്ഷ്യക്ഷാമവും കൊടുംദാരിദ്ര്യവും കാരണമാക്കുന്ന ഭാരിച്ച മാനസിക സമ്മര്‍ദ്ദം, വിഷാദം എന്നിവയില്‍ ജീവിക്കുന്നവര്‍ ലോകത്ത് 18 കോടിയില്‍ കൂടുതലുണ്ടെന്നും സംയുക്ത റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.