തിരയുക

Vatican News
ഗർഭഛിദ്രത്തിനെതിരെ... ഗർഭഛിദ്രത്തിനെതിരെ... 

ബ്രസീൽ സുപ്രീംകോടതി: സീക്കാ ഗർഭഛിദ്രകേസുകളെ കുറ്റകൃത്യ നടപടിയിൽ നിന്നൊഴിവാക്കാനാവില്ല

ട്രൈബുണിലെ പതിനൊന്നിൽ ആറ് പേരും അതിനെതിരെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഏപ്രിൽ 30നാണ് പ്രതീക്ഷിക്കുന്നത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ബ്രസീലിലെ ജീവസംരക്ഷകർക്ക് കിട്ടുന്ന ആദ്യ വൻജയമാണ് ഫെഡറൽ സുപ്രീം കോടതിയിലെ ഭൂരിഭാഗം ന്യായാധിപൻമാരും ചേർന്ന് സീക്കാ വൈറസ് ബാധിച്ച സ്ത്രീകൾക്ക്  ഗർഭഛിദ്രം ക്രിമിനൽ കുറ്റമാക്കരുതെന്ന അപ്പീൽ, ഭരണഘടനാവിരുദ്ധമെന്ന് തള്ളിയത്.  2016ലാണ് ദേശീയ പൊതു രക്ഷാസമിതി (ANADEP) സീക്കാ വൈറസ് ബാധിച്ച സ്ത്രീകൾക്ക് ഗർഭചിദ്രം ഒരു അത്യാവശ്യമായി കണക്കാക്കണമെന്ന് അപ്പീൽ നൽകിയത്. ഇത്തരം ഒരു നടപടി ബ്രസീലിയൻ കുറ്റകൃത്യ നിയമം മുൻകൂട്ടി കണ്ടിരുന്നില്ല. ഇതിന്‍റെ പരിശോധന കഴിഞ്ഞ മേയ് മാസത്തിൽ സഭയുടേയും, പ്രോ ലൈഫ് മുന്നേറ്റത്തിന്‍റെയും സമ്മർദ്ദത്തിൽ നീക്കിവച്ചിരുന്നു. ഏപ്രിൽ 24ന്,നടപടി ക്രമങ്ങൾ പുനരാരംഭിച്ചപ്പോൾ ബ്രസീലിയൻ മെത്രാൻ സമിതി ജനങ്ങളോടു അവരുടെ പ്രതിഷേധം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കാൻ ആഹ്വാനം ചെയ്തിരുന്നു. ഇതോടൊപ്പം മോൺ.ഫെർണാണ്ടോ അരായാസ് റിഫാൻ മെത്രാൻ സമിതിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ഒരു വിവേചനവുമില്ലാതെ മനുഷ്യ ജീവന്‍റെ അലംഘനീയത ഭരണഘടന ഉറച്ചു നൽകുന്നു എന്ന് വിശദീകരിച്ചിരുന്നു. ഇനിയും ഇത്തരം പല അപ്പീലുകളും വാദം കാത്ത് കിടക്കുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.

28 April 2020, 15:05