തിരയുക

Vatican News
ബംഗ്ലാദേശിൽ കൊറോണവൈറസിനെതിരായ പോരാട്ടത്തിൻറെ ഒരു ദൃശ്യം ബംഗ്ലാദേശിൽ കൊറോണവൈറസിനെതിരായ പോരാട്ടത്തിൻറെ ഒരു ദൃശ്യം  (AFP or licensors)

മാഹാമാരിയിൽ ബംഗ്ലാദേശിലെ സഭ സഹായഹസ്തവുമായി

ബംഗ്ലാദേശിലെ കത്തോലിക്കാ സഭ ഒരു നാണ്യനിധി രൂപീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബംഗ്ലാദേശിൽ കോവിദ് 19 വസന്തയുടെ പിടിയിലായിരിക്കുന്നവർക്ക് സാന്ത്വനമേകുന്നതിന് ഒരു നാണ്യ നിധി പ്രാദേശിക കത്തോലിക്കാ സഭ രൂപീകരിച്ചു.

“കൊറോണ ചാരിറ്റി ഫണ്ട്” എന്ന പേരിലാണ് ഈ നാണ്യ നിധി രൂപീകരിച്ചിരിക്കുന്നത്.

പാവപ്പെട്ടവർക്ക് സാമ്പത്തിക വൈദ്യ സഹായം നല്കുന്നതിന് ഈ നാണ്യ നിധി ഉപയോഗപ്പെടുത്തും.

ക്ലേശകരമായ വേളകളിൽ പ്രാർത്ഥനകളും ത്യാഗപ്രവൃത്തികളും സാമ്പത്തിക സഹായവും വഴി പ്രത്യുത്തരിക്കേണ്ടത് ക്രൈസ്തവരുടെ ഉത്തരവാദിത്വമാണെന്ന് അന്നാട്ടിലെ ഡാക്ക അതിരൂപതയുടെ അദ്ധ്യക്ഷൻ കർദ്ദിനാൾ പാട്രിക് ഡി റൊസാരിയൊ (Cardinal Patrick D’Rozario) ഒരു കത്തിൽ പറയുന്നു.

നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ വഷളാകാനുള്ള സാധ്യത മുന്നിൽ കാണുന്ന അദ്ദേഹം ഇത് എറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുക കുട്ടികളെയും പ്രായം ചെന്നവരെയും രോഗികളെയും ആയിരിക്കുമെന്ന് പറയുന്നു. 

 

25 April 2020, 15:00