തിരയുക

സുരക്ഷിത യാചിക്കകുന്ന കുട്ടി സുരക്ഷിത യാചിക്കകുന്ന കുട്ടി  

ചൂഷണങ്ങൾ നടക്കുന്ന കുടുംബങ്ങൾ അപകടം വിതറുന്നയിടമാകുന്നു

ഇംഗ്ലണ്ടിലേയും വേയ്ൽസിലേയും മെത്രാൻ സമിതിയുടെ ഗാർഹീക പീഡനത്തിനെതിരായ കമ്മീഷന്‍റെ അദ്ധ്യക്ഷൻ മോൺ. ജോൺ ഷെറിംഗ്ടൺ വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കൊറോണാ വൈറസിന്‍റെ പശ്ചാത്തലത്തിൽ  ദേശീയ അടിയന്തരാവസ്ഥയിൽ, വീട്ടിൽ ഇരുന്ന് സുരക്ഷിതരാകാൻ ആവശ്യപ്പെടുമ്പോൾ ചൂഷണങ്ങൾ നടക്കുന്ന വീടുകളിൽസുരക്ഷയുംആരോഗ്യവും, ആത്മസാക്ഷാൽക്കാരവും അന്യമാണെന്ന്  ഇംഗ്ലണ്ടിലേയും വേയ്ൽസിലേയും മെത്രാൻ സമിതിയുടെ ഗാർഹീക പീഡനത്തിനെതിരായ കമ്മീഷന്‍റെ  അദ്ധ്യക്ഷൻ മോൺ. ജോൺ ഷെറിംഗ്ടൺ വെളിപ്പെടുത്തി. ഗാർഹീക പീഡനത്തിനെതിരെ പോരാടുന്ന "റെഫ്യൂജ്" എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്  അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ക്വാറന്‍റൈൻ തുടങ്ങിയതിൽ പിന്നെ തങ്ങൾക്ക് ലഭിക്കുന്ന സഹായമഭ്യർത്ഥിച്ചുള്ള ടെലഫോൺ വിളികളിൽ 25% വർദ്ധനയുണ്ടായി എന്ന് ദേശീയ ഹെൽപ്പ് ലൈൻ അറിയിക്കുന്നു. ഇതിനെ കുറിച്ചുള്ള  കാര്യങ്ങൾ വിശദീകരിച്ച അദ്ദേഹം ഭവനം വേദനയുടേയും ഭയത്തിന്‍റെയും, ഒറ്റപ്പെടുത്തലിന്‍റെയും, അപമാനത്തിന്‍റെയും ഇടമാകുമ്പോൾ വീട്ടിലിരിക്കൽ  ഈ ദുരന്തമനുഭവിക്കുന്നവർക്ക് അപകടവും ജീവന് ഭീഷണിയുമാണെന്നും, പീഡനങ്ങൾ വിവിധ വിധമാണെന്നും  ശാരീരികവും അല്ലാതെയുമുള്ള ഭീഷണിയും നിർബന്ധിത സാമൂഹീക സാമ്പത്തീക ഉന്മൂലനവും ഇത്തരം പീഡനങ്ങൾക്ക് ഈ സമയത്ത് കൂടുതൽ കാരണമെന്നും അറിയിച്ചു. 2019 മേയ് മാസത്തിൽ ഇംഗ്ലണ്ടിലെ മെത്രാന്മാർ 1/4 സ്ത്രീകളും 1/6 പുരുഷൻമാരും ഇത്തരം പീഡനങ്ങൾക്ക് ഇരകളാണെന്നും എല്ലാ ആഴ്ച്ചകളിലും രണ്ടു സ്ത്രീകളെങ്കിലും കൊല്ലപ്പെടുന്നുണ്ടെന്നും അപലപിച്ചിരുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 April 2020, 15:56