യൂറോ 2020 ഫുട്ബോള്‍ മത്സരങ്ങള്‍ മാറ്റിവച്ചു
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ്
ഒരുവര്‍ഷത്തേയ്ക്കു മാറ്റിവച്ചു
ഇറ്റലിയിലും ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലും ഉയര്‍ന്നിരിക്കുന്ന കൊറോണ വൈറസ് ബാധയുടെ ഭീതിമൂലം 12 ജൂണ്‍ മുതല്‍ 12 ജൂലൈ 2020-വരെ നടത്താന്‍ തീരുമാനിച്ചിരുന്ന യൂറോപ്യന്‍ ഫുഡ്ബോള്‍ മേള 16 ജൂണ്‍ മുതല്‍ 16 ജൂലൈ 2021-ലേയ്ക്ക് മാറ്റിവച്ചതെന്ന് യൂറോപ്യന്‍ ഫുഡ്ബോള്‍ അസ്സോസിയേഷന്‍റെ പ്രസ്താവന അറിയിച്ചു.
2. പ്രശാന്തമായ അന്തരീക്ഷത്തില്‍ കളിക്കാം
കൊറോണ വൈറസ് ബാധയെ നേരിടാന്‍ ഇറ്റാലിയന്‍ സര്‍ക്കാരും, യൂറോപ്പിലെ ഇതര രാജ്യങ്ങളും എടുത്തിട്ടുള്ള വളരെ കര്‍ശനമായ നിബന്ധനകളോട് സഹകരിച്ചുകൊണ്ടാണ് 12 മാസത്തേയ്ക്ക് യൂറോ 2020 മാറ്റിവച്ചതെന്ന് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, സ്ലൊവേനിയക്കാരന്‍ അലക്സാണ്ടര്‍ ചെഫേരിന്‍ അറിയിച്ചു. ആപത്ശങ്കയില്ലാതെ പ്രശാന്തമായൊരു അന്തരീക്ഷത്തില്‍ കളിക്കുവാനും ജനങ്ങള്‍ക്ക് കളികാണുവാനും സൗകര്യം ഒരുക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരുവര്‍ഷത്തേയ്ക്ക് കളികള്‍ മാറ്റിവച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന ഫുട്ബോള്‍ മാമാങ്കം
നാലുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ലോകശ്രദ്ധ പിടിച്ചുപറ്റുന്ന യൂറോപ്യന്‍ ഫുട്ബോള്‍ മേളയുടെ 16-Ɔമത്തെ പതിപ്പാണ് മാറ്റിവെയ്ക്കേണ്ടിവന്നത്. യൂറോപ്യന്‍ യൂണിയന്‍റെ 12 വന്‍നഗരങ്ങളിലായിട്ടാണ് 20 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കാന്‍ പോകുന്നത്. യൂറോ 2016-ന്‍റെ ചാമ്പ്യന്മാര്‍ പോര്‍ച്ചുഗലാണ്.