തിരയുക

Vatican News
കൊറോണ രോഗബാധിതരുടെ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ. കൊറോണ രോഗബാധിതരുടെ ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ.  (AFP or licensors)

അംബ്രോസിയാനയിലെ കാരിത്താസ് തടവുകാരെ മഹാമാരിയിൽ നിന്നും രക്ഷിക്കാനെത്തി.

കൊറോണാ വൈറസിൻ്റെ വ്യാപനം "പരിഹരിക്കപ്പെടാത്ത നിരവധി ഭാരങ്ങൾ നമ്മുടെ ശിരസ്സിൽ വഹിക്കാൻ കാരണമാകുന്നു" എന്ന അഭിപ്രായത്തോടെയാണ് അംബ്രോസിയാനയിലെ കാരിത്താസ് തടവുകാരെ മഹാമാരിയിൽ നിന്നും രക്ഷിക്കാനെത്തിയത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മിലാൻ രൂപതയുടെ ചില സഹായ രീതികൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അണുബാധയിൽ നിന്ന് തടവുകാരെ സഹായിക്കാൻ ധനസഹായവും അബ്രോസിയാനയിലെ കാരിത്താസ് പ്രഖ്യാപിച്ചു. തടവുകാർക്കായി "ജയിൽ വീടുകൾ " ഇരുപത് സ്ഥലങ്ങളിലായി ഇതിനോടകം കണ്ടെത്തിയെന്നും വരും ആഴ്ച്ചകളിൽ കൂടുതൽ വർദ്ധിപ്പിക്കുമെന്നും കാരിത്താസ് വ്യക്തമാക്കി. 24 മാസത്തെ തടങ്കലിൽ കഴിയുന്നവരും, വീടില്ലാത്തവരുമായ അംബ്രോസിയൻ പ്രദേശവാസികളെ ലക്ഷ്യമാക്കിയാണ് ഈ സംരംഭമെന്ന് പ്രസിദ്ധപ്പെടുത്തിയ പത്രകുറിപ്പിൽ വെളിപ്പെടുത്തി. ഈ ജയിൽ വീടുകളിൽ കഴിയേണ്ടി വരുന്നവർക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം  നൽകപ്പെടുമെങ്കിലും പോലീസ് പരിശോധനയ്‌ക്കും, നിയമങ്ങൾക്കും വിധേയരായി എല്ലാ അർത്ഥത്തിലും തടവുകാരായി  തുടരുമെന്നും കാരിത്താസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച്ച ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം തടവുകാരെ അനുസ്മരിച്ച് കൊണ്ട് അവരെ സംരക്ഷിക്കണമെന്ന് രാഷ്ട്ര അധികാരികളോടു പാപ്പാ അഭ്യർത്ഥിച്ചിരുന്നു.

31 March 2020, 10:45